ദുബൈ: യു.എ.ഇ സർക്കാർ ബിസിനസ് സംരംഭകർക്ക് നൽകിവരുന്ന 10 വർഷത്തെ ഗോൾഡൻ വിസ ദുൈബയിലെ ഏറ്റവും വലിയ സർക്കാർ സേവനദാതാക്കളായ ഇ.സി.എച്ച് (എമിറേറ്റ്സ് കമ്പനീസ് ഹൗസ്) സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിക്ക് ലഭിച്ചു. ബിസിനസ് സെറ്റപ് മേഖലയിൽനിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യത്തെ സംരംഭകനാണ് ഇഖ്ബാൽ മാർക്കോണി. ദുൈബയിൽ ഏറ്റവും കൂടുതൽ ഗോൾഡൻ വിസ സംരംഭകർക്ക് നേടിക്കൊടുത്ത സ്ഥാപനംകൂടിയാണ് ഇ.സി.എച്ച്.
ടെലികോം, ഊർജം, ഐ.ടി, സൈബർ സെക്യൂരിറ്റി, സർവിസ് മേഖലകളിലുൾപ്പെടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ബിസിനസ് സംരംഭങ്ങളുള്ള ഇഖ്ബാൽ മാർക്കോണി മുൻ മർച്ചൻറ് നേവി ഉദ്യോഗസ്ഥൻ കൂടിയാണ്. ഇസ്രായേൽ, യു.എസ്.എ, യു.കെ, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ ദീർഘകാല വിസയുമുണ്ട്. പോയ മാസം കോവിഡ് കാലത്ത് 350 കോടി നിക്ഷേപമെത്തിയ ഇന്ത്യയിലെ മുൻനിര സ്റ്റാർട്ടപ് കമ്പനിയായ വാട്ടർ സയൻസിെൻറ സി.ഇ.ഒ കൂടിയാണ്. ലണ്ടൻ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിലും െകാൽക്കത്തയിലെ ഡി.എം.ഐ.ടിയിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇക്ബാൽ കോഴിക്കോട് സ്വദേശിയാണ്.
കോവിഡ് മഹാമാരിക്കാലത്ത് എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ നിരാലംബരായ ആയിരക്കണക്കിന് പ്രവാസികൾക്ക് പേർഷ്യൻ പെട്ടി സ്നേഹസമ്മാനമായി നൽകിയും നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് യു.എ.ഇയിലേക്ക് തിരികെയെത്താൻ ആദ്യമായി വന്ദേ ഭാരത് വിമാനത്തേക്കാൾ കുറഞ്ഞ നിരക്കിൽ വിമാനം ചാർട്ടർ ചെയ്യുകയും ചെയ്തത് ഇക്ബാൽ മാർക്കോണിയുടെ നേതൃത്വത്തിലായിരുന്നു.
സുൽത്താൻ ബത്തേരിയിലെ പ്രമുഖ വ്യാപാരിയായിരുന്ന മടത്തുംപറമ്പത്ത് ഹുസൈൻകുട്ടി ഹാജിയുടെയും പരേതയായ ഫാത്തിമയുടെയും മകനാണ് ഇക്ബാൽ മാർക്കോണി. വാഴയിൽ ഇബ്രാഹിം ഹാജിയുടെ മകൾ ഷഹ്ന ഇക്ബാൽ ആണ് ഭാര്യ. മെഡിക്കൽ വിദ്യാർഥികളായ അഖിൽ, നൈനിക എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.