അബൂദബി: അബൂദബിയിൽ നടക്കുന്ന ചതുർദിന അൺമാൻഡ് സിസ്റ്റം എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ (യുമെക്സ്) പ്രതിരോധ രംഗത്തുപയോഗിക്കുന്ന സായുധ ഡ്രോണുകൾ അവതരിപ്പിച്ച് ഇമാറാത്തി പ്രതിരോധ കമ്പനി എഡ്ജ്. പോർമുഖങ്ങളിൽ ആക്രമണം നടത്തുന്നതിന് അയക്കാൻ പര്യാപ്തമായവയാണ് തങ്ങളുടെ ഡ്രോണുകളെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. മേഖലയിലെ ആയുധനിർമാതാക്കളായ ഹാൽകൺ വികസിപ്പിച്ച അൺമാൻഡ് ഏരിയൻ വെഹിക്കിൾസിന്റെ (യു.എ.വി) ഹണ്ടർ 2 സീരീസിൽപെട്ടവയാണ് തങ്ങളുടെ ഡ്രോണുകളെന്ന് എഡ്ജ് പറഞ്ഞു.
നിർമിത ബുദ്ധിയിലധിഷ്ഠിമായ ഡ്രോണുകൾ പരസ്പരം തങ്ങളുടെ പൊസിഷനുകളും മറ്റും കൈമാറുകയും ഇതിലൂടെ അനായാസം ലക്ഷ്യത്തെ ഭേദിക്കുകയും ചെയ്യുമെന്ന് കമ്പനി പറയുന്നു. പരമാവധി എട്ടുകിലോ ഭാരമാണ് പറന്നുപൊങ്ങാൻ ശേഷിയുള്ള തങ്ങളുടെ ഡ്രോണിനുള്ളതെന്നും ശത്രുക്കളുടെ പോർവിമാനമോ സൈനികതാവളമോ സായുധവാഹനങ്ങളുടെ നിരകളെയോ ആക്രമിക്കാൻ പര്യാപ്തി നേടിയവയാണ് ഇവയെന്നും കമ്പനി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.