ലോകം മുഴുവൻ മറ്റൊരു ദിശയിലേക്ക് മാറിമറിയുന്നതിന് നേർസാക്ഷ്യം വഹിക്കുകയാണ് നാം ഓരോരുത്തരും. വിദ്യാഭ്യാസ, സാമ്പത്തീക, സാമൂഹിക മേഖലകളിലെല്ലാം മാറ്റത്തിെൻറ അലയൊലികൾ മുഴങ്ങുേമ്പാൾ കൺമിഴിച്ച് നോക്കിനിൽക്കേണ്ടവരല്ല നമ്മൾ യുവജനത. നമുക്കും മാറിയോ തീരൂ. വിദ്യാർഥിസമൂഹത്തിെൻറ വഴികാട്ടിയായി, സുഹൃത്തായി, അധ്യാപകനായി, സന്തത സഹചാരിയായി, അവരെ കൈപിടിച്ചുയർത്താൻ എന്നും മുന്നിൽ നിൽക്കുന്ന 'ഗൾഫ് മാധ്യമ'ത്തിെൻറ എജുകഫേയുടെ ആറാം സീസണിലും ഈ മാറ്റത്തിെൻറ അലയൊലികൾ പ്രകടമാണ്. കഴിഞ്ഞ അഞ്ച് സീസണിലും ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും സംഗമിച്ച എജുകഫേ ഇക്കുറി വിർച്വൽ പ്ലാറ്റ്ഫോമിലാണ് വിരുന്നൊരുക്കുന്നത്. ഓൺലൈൻ ലോകത്തിെൻറ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി നടത്തുന്ന പുതിയ സീസൺ വിദ്യാഭ്യാസ, കരിയർ മേഖലയിൽ തന്നെ പുതിയ അധ്യായം കുറിക്കാനൊരുങ്ങുകയാണ്.
നേരിട്ടുള്ള വേദിയിൽ നിന്ന് മാറി വിർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറുേമ്പാഴും മികവൊട്ടും കുറയാതെ, എന്നാൽ കൂടുതൽ മികവോടെയുമാണ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ മാർഗനിർദേശ മേളയായ എജുകഫേ എത്തുന്നത്. എന്‍ജിനീയറിങ്, മെഡിക്കല്‍, ചാർട്ടേഡ് അക്കൗണ്ടൻറ് തുടങ്ങിയ സാമ്പ്രദായിക കോഴ്സുകള്ക്കപ്പുറത്തുള്ള ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളിലേക്കുള്ള ചൂണ്ടുപലകകൂടിയാണ് എജുകഫേ.
അറിവിെൻറ ആഘോഷമാണ് ഒാരോ എജുകഫേകളും. എന്താണ് വിദ്യാഭ്യാസം എന്നത് മുതൽ തലമുറകളുടെ അറിവുകളും അനുഭവങ്ങളും വിദ്യാര്‍ഥിയില്‍ പുനഃസംഘടിപ്പിക്കപ്പെടുന്നത് എങ്ങനെയെന്ന് വരെ എജുകഫേയിൽ വിശദമാക്കപ്പെടുന്നു. 2016 ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളിൽ ദുബൈ ഖിസൈസിലെ ബില്വ ഇന്ത്യന്‍ സ്കൂൾ അങ്കണത്തിലാണ് ആദ്യ എജുകഫേ നടന്നത്.നിറഞ്ഞൊഴുകിയ സദസുകളായിരുന്നു മുൻകാലങ്ങളിലെ എജുകഫേയുടെ ഹൈലൈറ്റ്സെങ്കിൽ ഓരോ ദിവസവും വന്നുചേരുന്ന നൂറുകണക്കിന് ഓൺലൈൻ രജിസ്ട്രേഷനാണ് പുതിയ സീസൺ വർണാഭമാക്കുന്നത്.
ഏതെങ്കിലും ഒന്നിനോടുള്ള ആഗ്രഹവും അഭിനിവേഷവുമാണ് ഓരോ വ്യക്തിയുടെയും ലക്ഷ്യങ്ങൾ നിർണയിക്കുന്നത്. ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ തടസങ്ങളുടെ പെരുമഴ പെയ്തേക്കാം. ഇവയെല്ലാം വെട്ടിമാറ്റി മുന്നേറുേമ്പാഴാണ് ലക്ഷ്യങ്ങളുടെ പൂർത്തീകരണമുണ്ടാകുന്നത്. വിജയത്തിലേക്കുള്ള സ്വപ്നങ്ങൾ കാണുന്നവർക്ക് വിജയ തീരമണിയാനുള്ള വഴികൾ നിർദേശിക്കാനാണ് വയനാട് കലക്ടർ അദീല അബ്ദുല്ല എജുകഫേയിൽ അതിഥിയായി എത്തുന്നത്. മഹാമേളയുടെ ആദ്യ ദിനം 'The Pursuit of passion' എന്ന വിഷയത്തിലാണ് അദീല സംവദിക്കുന്നത്.
ഓടിക്കളിക്കുന്ന മനസിനെ കടിഞ്ഞാണിട്ട് നിർത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. അശ്രദ്ധയിലേക്കും മടിയിലേക്കും കുട്ടികളെ നയിക്കുന്നത് ഈ 'ഓട്ടപ്രദക്ഷിണ'മാണ്. മനസിനെ ഒരിടത്തുറപ്പിച്ച് നിർത്തിയാൽ മാത്രമെ ഏകാഗ്രത പാലിച്ച് പഠനത്തിൽ മുന്നേറാൻ കഴിയു. മനസിെൻറ ചാഞ്ചാട്ടങ്ങൾ അവസാനിപ്പിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന മാന്ത്രികവിദ്യ പകരാൻ പ്രമുഖ പ്രചോദക പ്രഭാഷകനും അന്താരാഷ്്ട്ര പരിശീലകനുമായ ഡോ. മാണി പോൾ എജുകഫേയിലെത്തുന്നു ഇത്തവണയും എജ്യുകഫേയിലെത്തും. "Mind Miracle; Explore yourself" എന്നതാണ് വിഷയം. മാറി മറിയാത്ത തീരുമാനങ്ങളെടുക്കാൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കാനും അവർക്ക് ആത്മവിശ്വാസം പകരാനും ഏറെ ഉപകാരപ്പെടുന്ന സെഷനായിരിക്കും ഇത്.
കഴിവുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകുന്നതാണ് ഭൂരിപക്ഷം വിദ്യാർഥികളുടെയും കരിയർ ഒരിടത്തുമെത്താതെ അവസാനിക്കാൻ കാരണം. രോഗം അറിഞ്ഞ് ചികിത്സിക്കണം എന്ന് പറയും പോലെ, കഴിവ് തിരിച്ചറിഞ്ഞ് വേണം കരിയറും തീരുമാനിക്കാൻ. ഈ കരിയറിലേക്കുള്ള വഴികാട്ടിയായ വിദ്യാഭ്യാസ മേഖല തെരഞ്ഞെടുക്കുേമ്പാൾ തന്നെ നമുക്കുള്ളിലെ ഭാവിതാരത്തെ നാം കണ്ടെത്തിയിരിക്കണം. ഇതിന് അനുസൃതമായി വേണം പഠനം തുടങ്ങാനും തുടരാനും. നമുക്കുള്ളിലുള്ള ശക്തിയെ തിരിച്ചറിഞ്ഞ് വിജയക്കുതിപ്പ് നടത്താൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കാൻ ഉതകുന്ന മനശാസ്ത്ര ക്ലാസുമായാണ് പ്രമുഖ വിദ്യാഭ്യാസ വിദഗ്ദയും എഴുത്തുകാരിയും സൈകോളജിസ്റ്റുമായ ആരതി സി. രാജരത്നം എത്തുന്നത്. 'Harnessing the power within' എന്നതാണ് വിഷയം.
പോഷകാഹാരവും വ്യായാമങ്ങളും പഠനവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പോഷകാഹാരകുറവ് പല കുട്ടികളുടെയും പഠനത്തെ കാര്യമായ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് നല്ല ഭക്ഷണം ലഭിക്കാൻ അവസരമുണ്ടായിട്ടും അശ്രദ്ധമായ ആഹാര രീതിയും അലസമായ ജീവിതവുമാണ് പലരിലും പോഷകകുറവിന് കാരണമാകുന്നത്. ഇൗ സാഹചര്യത്തിലാണ് ദുബൈ ആസ്റ്റർ ഹോസ്പിറ്റലിലെ ഡയറ്റീഷൻ ജനനി സച്ചിദാനന്ദം കുട്ടികളിലെ പോഷകാഹാരത്തെ കുറിച്ച് എജുകഫേയിൽ സംസാരിക്കുന്നത്.
എന്താണ് ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമത്തിെൻറ ആവശ്യകത തുടങ്ങിയവയെല്ലാം വിശദീകരിക്കും. വെയ്റ്റ് മാനേജ്മെൻറ്, ഡയബറ്റിക് മാനേജ്മെൻറ് തുടങ്ങിയവയിൽ വിദഗ്ദയായ ജനനിയുടെ വാക്കുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും തീർച്ചയായും ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.