ദുബൈ: ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ ദുബൈ ഇത്തിസാലാത്ത് അക്കാദമിയിൽ 'ഗൾഫ് മാധ്യമം' ഒരുക്കുന്ന എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 1500 പേരെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങൾ. സാധാരണ 500ദിർഹം ചിലവ് വരുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ 'ഇൻസ്റ്റഗ്രാം ഗിവ് എവേ' മൽസരത്തിൽ വിജയികളാകുന്നവർക്ക് ആപ്പിൾ എയർപോഡുകൾ, ബ്രാൻഡഡ് വാച്ചുകൾ, ജെ.ബി.എൽ സ്പീക്കറുകൾ, എജു ആപ്പുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, ഡിസ്കൗണ്ട് കൂപ്പണുകൾ, ഗാഡ്ജെറ്റുകൾ, ലേർണിങ് ആപ്പുകൾ തുടങ്ങിയവയെല്ലാം സമ്മാനമായി ലഭിക്കുന്നു. ഇന്ന് തന്നെ myeducafe.com വഴി രജിസ്റ്റർ ചെയ്ത് സമ്മാനങ്ങൾ ഉറപ്പിക്കാം.
10, 11, 12 ക്ലാസുകളിലെ 1500പേർക്കാണ് സൗജന്യമായി വൈസ് ബെർഗ് ഒരുക്കുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കാളിത്തം ലഭിക്കുന്നത്. പ്ലസ് ടുവിന് മുമ്പുള്ള ക്ലാസുകളിൽ വിദ്യാർഥികളായിരിക്കുമ്പോഴാണ് പലരും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ ഭാവിയും താൽപര്യങ്ങളും അഭിരുചികളും മനസിലാക്കാനുള്ള പരീക്ഷയാണിതെങ്കിലും ചിലവേറിയതിനാൽ രക്ഷിതാക്കളിൽ പലരും പിൻമാറുകയാണ് പതിവ്. ഈ പരീക്ഷയാണ് എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി നൽകുന്നത്. പ്രമുഖ ലേർണിങ് സൊലൂഷൻ സ്ഥാപനമായ വൈസ് ബെർഗ് ഒരുക്കുന്ന മൾടിപ്ൾ ഇന്‍റലിജൻസ് അസെസ്മെന്റ് പ്ലസ് ഇന്‍ററസ്റ്റ് ടെസ്റ്റാണ് എജുകഫേയിൽ സൗജന്യമായി ലഭിക്കുക. നിർമിതബുദ്ധി സംവിധാനമടക്കമുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തുന്ന പരീക്ഷയിലൂടെ ഒരോരുത്തർക്കും തങ്ങളുടെ അഭിരുചിയുടെ എല്ലാ തലങ്ങളും മനസിലാക്കാനാവും. ഉന്നത പഠനത്തിന് ഏറ്റവും യോജിച്ച കോഴ്സും തെരഞ്ഞെടുക്കാവുന്ന പ്രെഫഷനുമെല്ലാം ഇതിലൂടെ മനസിലാക്കാനാവും. ഇതിന് പുറമെ, 'സ്കിൽ പ്ലേ' ആപ്പ്, 'നീറ്റ് ഗുരു' ആപ്പ് എന്നിവയും സൗജന്യമായി സ്വന്തമാക്കാം.
'ഇൻസ്റ്റഗ്രാം ഗിവ് എവേ' മൽസരത്തിൽ പങ്കെടുക്കാൻ എജുകഫേയുടെ ഇൻസ്റ്റഗ്രാം പേജ് (https://www.instagram.com/educafe_me) ഫോളോ ചെയ്ത്, പോസ്റ്റർ ഷെയർ ചെയ്ത് മൂന്നു കൂട്ടുകാരെ ടാഗ് ചെയ്യണം. വിദ്യാർഥികൾക്ക് എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.