ദുബൈ: എജുകഫേയിലെ ആദ്യ ദിനത്തിൽ ശ്രദ്ധേയമായ സെഷനായിരുന്നു പ്രചോദക പ്രഭാഷക മദീഹ അഹമ്മദ് നയിച്ചത്. സ്വജീവിതാനുഭവങ്ങൾ പങ്കുവെച്ച് കൂടുതൽ ഉയരങ്ങളിലേക്ക് സഞ്ചരിക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതും അതിന് പിന്തുണ നൽകാൻ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നതുമായിരുന്നു വിഷയാവതരണം. സദസ്സുമായി സംവദിച്ചും അഭിപ്രായങ്ങൾ കേട്ടും മറുപടി നൽകിയും നടന്ന സെഷനിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും തമ്മിൽ ആശയവിനിമയം ഏറ്റവും ശരിയായ രീതിയിൽ ഉണ്ടാകണമെന്നും ഡിജിറ്റൽ കാലത്ത് ഇത് വളരെയേറെ കുറഞ്ഞു വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എജുകഫേയുടെ മുൻ സീസണുകളിലും സാന്നിധ്യമായിരുന്ന മദീഹ അഹമ്മദ് പ്രഭാഷണശേഷം ചോദ്യങ്ങൾക്ക് മറുപടിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.