ദുബൈ: നിങ്ങളുടെ കുട്ടി ആരാകണമെന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ആഗ്രഹം കാണും. എന്നാൽ അതേ ലക്ഷ്യമായിരിക്കുമോ കുട്ടിക്ക്. അതോ നിങ്ങളുടെ ആഗ്രഹത്തിനും മേലേയാണോ അവരുടെ സ്വപ്നങ്ങൾ. ആശയക്കുഴപ്പം വേണ്ട. ഉൗഹാപോഹങ്ങൾക്കും വാശിക്കും അപ്പുറത്ത് അവർ എന്തായി തീരുമെന്നതിനെക്കുറിച്ച് മനസിലാക്കാനുള്ള വഴികൾ എജുകഫേയിലുണ്ട്. ബഹുമുഖ പ്രതിഭകളായ കുട്ടികളുടെ കഴിവിനനുസരിച്ച് ഭാവി തീരുമാനിക്കാൻ ഉതകുന്ന തരത്തിലാണ് എജുകഫേയുടെ നാലാം സീസണിലെ കരിയര്‍ കൗണ്‍സലിങ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഏത് തരത്തിലുള്ള സംശയങ്ങൾക്കും പരിഹാരം കാണാൻ ശേഷിയുള്ളവർ ഇവിടെയുണ്ടാവും.
ഭാവിയില്‍ ഏറെ ജോലി സാധ്യതയും അവസരവും നല്കുന്ന കരിയറുകളായിരിക്കും കരിയര്‍ കൗണ്‍സലർമാർ ചൂണ്ടിക്കാണിക്കുക. അതോടൊപ്പം സാധ്യത കുറയുന്ന കരിയറുകളെക്കുറിച്ചുള്ള മുന്നറിയിപ്പും നല്‍കും. തൊഴില്‍-പഠന മേഖലകളുടെ അവസരവും സാധ്യതകളും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം പ്രധാനമാണ്. പുതിയ കാലത്ത് ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാൻ എജുകഫേയിലെ ഇത്തരം സെഷനുകൾ സഹായിക്കും. മുമ്പ് മൊബൈല്‍ ഫോണ്‍ ഡവലപ്പര്മാരെയാണാവശ്യം വന്നിരുന്നതെങ്കിൽ പിന്നീട് മൊബൈല്‍ ആപ്പ് ഡവലപ്പര്‍മാരുടെ പ്രതാപകാലമായി. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുെട ഉപയോഗം വര്‍ധിച്ചതോടെ ഡിജിറ്റല്‍ സുരക്ഷ സംബന്ധമായ കോഴ്സുകൾക്ക് പ്രിയമേറി. അവിടെ നിന്നും മുന്നേറി റോബോർട്ടിക്സിെൻറയും നിർമ്മിത ബുദ്ധിയുടേയും കാലമാണിപ്പോൾ. ഇതിനുമപ്പുറം ഭാവിയിൽ എന്തായിരിക്കും ആധിപത്യം സ്ഥാപിക്കുക എന്നതിെൻറ ഉത്തരവും എജുകഫേയിൽ തേടാം.
സ്കൂള്‍ വിദ്യാര്‍ഥികള്‍ പഠന കാലത്ത് തന്നെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് കരിയര്‍ ആസൂത്രണം ചെയ്യണം. ബിരുദമെടുത്ത് പുറത്തിറങ്ങുമ്പോള്‍ ജോലി സാധ്യത ഏത് മേഖലക്കായിരിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയണം. ജോലി സാധ്യത കുറഞ്ഞുവരുന്ന മേഖലകള്‍ ഒഴിവാക്കണം. ഇത് ഏറ്റവും ലളിതമായി മനസിലാക്കാനുള്ള സംവിധാനമാണ് ഗൾഫ് മാധ്യമം എജുകഫെയുടെ നാലാം എഡിഷനിൽ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കൗണ്‍സലര്‍മാര്‍ നൂതന കോഴ്സുകളെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ഉള്‍ക്കാഴ്ച നൽകും.
ഇൗ മാസം 26,27 തീയതികളില്‍ ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ നടക്കുന്ന മേളയില്‍ യു.എ.ഇയിലെയും ഇന്ത്യയിലെയും വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ഡസൻ കണക്കിന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ കോഴ്സുകളും പ്രവേശ നടപടികളും വിശദീകരിക്കുകയും ചെയ്യും. www.click4m.com എന്ന വെബ്സൈറ്റ് വഴി സൗജന്യമായി രജിസ്റ്റർ ചെയ്ത് മേളയിൽ പെങ്കടുക്കാം. കുടുംബസമേതം എത്തി ഉല്ലാസകരമായ അന്തരീക്ഷത്തിൽ കുട്ടികളുടെ ഭാവിയെക്കുറിച്ച് ധാരണയിലെത്താനുള്ള അവസരമാണ് ഗൾഫിലെ ഏറ്റവും വലിയ കരിയർ മേളയായ എജുകഫേ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.