ദുബൈ: പഠിക്കുന്ന കാര്യത്തിൽ നാട്ടുനടപ്പ് അനുസരിച്ചുള്ള മിടുക്കൊന്നുമുണ്ടായിരുന്നില്ല മുസ്തഫക്ക്. പക്ഷേ, പിന്നാക്ക ജില്ലയായ വയനാട്ടിലെ പിന്നാക്ക പ്രദേശമായ ചെന്നാലോട് ജനിച്ച മുസ്തഫയുടെ ആഗ്രഹങ്ങൾ വളരെ മുന്നോക്കമായിരുന്നു. ഇന്നും ഇൗ ആഗ്രഹങ്ങളുടെ പിന്നാലെയാണ് മുസ്തഫ. എങ്ങനെയും പഠിക്കണം എന്ന പഴയ ചിന്തയിൽ നിന്ന് ബഹുദൂരം മുന്നിലേക്ക് പോയ ഇൗ എഞ്ചിനീയറിങ് ബിരുദധാരിക്ക് ഇപ്പോൾ തെൻറ കമ്പനിയുടെ ടേണോവർ 400 കോടിയിൽ എത്തിക്കണമെന്നതാണ് ലക്ഷ്യം. ഇത് എങ്ങനെ സാധിക്കുമെന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന എജുകഫേയിൽ മുസ്തഫ വിശദീകരിക്കും.
10 വയസിൽ സ്കൂളിൽ നിന്ന് പുറത്തായപ്പോൾ മുസ്തഫയുടെ ലോകം അവസാനിക്കുകയായിരുന്നില്ല. പകരം പുതിയ ലക്ഷ്യവും മാർഗ്ഗവും തെളിയുകയായിരുന്നു. ഒരു ദിവസ വേതനക്കാരനാവുക എന്നതിനപ്പുറത്തേക്ക് സ്വപ്നം കാണുന്നതുപോലും ബുദ്ധിമുട്ടായിരിക്കുന്ന കാലത്ത് വാശിയോ പഠിക്കാനാണ് മുസ്തഫ തീരുമാനിച്ചത്. ഇൗ പരിശ്രമത്തിന് ഇടവേള നൽകിയത് കോഴിക്കോട് എൻ.െഎ.ടിയിൽ നിന്ന് എഞ്ചിനീയറിങും പിന്നെ എം.ബി.എയും പൂർത്തിയാക്കിയപ്പോഴാണ്. പിന്നെ ബഹുരാഷ്ട്ര കമ്പനികളിൽ ജോലിയുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഗൾഫിലും എത്തി. 2004 അവസാനം മുസ്തഫ നാട്ടിലേക്ക് മടങ്ങി.
നാട്ടിലെ ചെറുപ്പക്കാർക്ക് തൊഴിൽ അവസരം ഉണ്ടാക്കുക, മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുക എന്നതൊക്കെയായിരുന്നു ഉദ്ദേശം. ബാംഗ്ലൂരിൽ കസിൻസിെൻറ അടുത്ത് എത്തുന്നതോടെയാണ് മുസ്തഫയുടെ ജീവിതത്തിെൻറ രണ്ടാം ഘട്ടം തുടങ്ങുന്നത്. കൈവശമുള്ള എഞ്ചിനീയറിങും എം.ബി.എയുമൊക്കെ ഉപയോഗിച്ച് വമ്പൻ ബിസിനസുകൾക്ക് പദ്ധതിയിടാമായിരുന്നുവെങ്കിലും ഇഢലിയുടെയും ദോശയുടേയും മാവുണ്ടാക്കി വിൽക്കാനാണ് മുസ്തഫയും കൂട്ടരും തീരുമാനിച്ചത്. ആ തീരുമാനമാണ് െഎ.ഡി. ദോശ^ഇഢലി മാവിെൻറ രൂപത്തിൽ നമ്മുടെ തീൻമേശകളിൽ എത്തുന്നത്.
ബാംഗ്ലൂരു തിപ്പസാന്ദ്രയിലെ 50 ചതുരശ്രയടി വിസ്തീർണ്ണമുള്ള അടുക്കളയിൽ 25000 രൂപ മുതൽ മുടക്കിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് ബിസിനസ് ഇന്ന് എത്തി നിൽക്കുന്നത് 182 കോടിയുടെ ടേണോവറിലാണ്. പുളിപ്പ് കൂടിയതിനെത്തുടർന്ന് സൂപ്പർമാർക്കറ്റിെൻറ അലമാരയിലിരുന്ന് പൊട്ടിത്തെറിച്ച പാക്കറ്റുകൾക്ക് മുന്നിൽ നെഞ്ച് വിരിച്ചുനിന്ന കമ്പനി ഇപ്പോൾ 30,000 സ്റ്റോറുകളിലൂടെ പ്രതിദിനം വിൽക്കുന്നത് 55,000 കിലോ മാവാണ്. പ്രേംജി ഇൻവെസ്റ്റ് അടക്കമുള്ളവ െഎഡിയിൽ പണം മുടക്കിയിട്ടുണ്ട്. ഇത് എങ്ങനെ സാധിച്ചുവെന്നും നിലവിൽ 5000 കോടിയിൽ എത്തിയിരിക്കുന്ന റെഡി ടു കുക്ക് വിപണിയും 1000 കോടിയുടെ പെറോട്ട വിപണിയും 2004 ൽ എങ്ങനെ മുൻ കൂട്ടി കണ്ടുവെന്നും മുസ്തഫ നമുക്ക് പറഞ്ഞു തരും.
ഇൗ മാസം 26,27 തീയതികളില്‍ ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ നടക്കുന്ന മേളയില്‍ പ്ലസ് ടുവിന് ശേഷമുള്ള പഠനവഴികളും പ്രവേശ മാര്‍ഗങ്ങളും കണ്ടെത്താം. ഉപദേശ നിര്‍ദേശങ്ങളുമായി പ്രമുഖ വിദ്യഭ്യാസ വിദഗ്ധരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും നിങ്ങൾക്കൊപ്പമെത്തും. ഏറ്റവും പുതിയ കോഴ്സുകളും മറ്റും അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും കുട്ടികളുടെ മാനസിക-ബൗദ്ധിക ക്ഷമത വിലയിരുത്താനുമാവും. www.click4m.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പെങ്കടുക്കാം. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.