കുരുന്നുകളുടെ കണ്ണിൽ അതിശയങ്ങളുടെ വിസ്മയലോകം ആദ്യമായി കാട്ടിക്കൊടുക്കുന്നവ രാണ് അധ്യാപകർ. നാളെയുടെ നായകർ ആേകണ്ടവരെ ക്ലാസ് മുറിയിൽനിന്ന് വാർത്തെടുക്കുന്ന ശ ിൽപികൾ. നാം പറയുന്നത് അതുപോലെ കുട്ടികൾ കേട്ടു പഠിച്ച് മികവോടെ പരീക്ഷയെഴുതി വിജ യിക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയി. അധ്യാപകരുടെ ഒരു വാക്കിനൊപ്പം ആയിരം സംശയങ്ങളും സ ാധ്യതകളും ആരായുന്നവരാണ് ഇന്നത്തെ കുട്ടികൾ.
മാറിക്കൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചും സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങളെക്കുറിച്ചും നാം അറിഞ്ഞുവെച്ചതിലേറെ അറിവുകളാണ് നമ്മുടെ കുട്ടികൾക്ക്. ചിത്രത്തിൽ മാത്രം കണ്ട അറിവു വെച്ച് യന്ത്രമനുഷ്യനെന്ന് നാം പറഞ്ഞുതുടങ്ങുമ്പോൾ തന്നെ റോബോട്ടിക്സ് രംഗത്തെ ഏറ്റവും പുതിയ റോബോയെ നേരിട്ട് കണ്ട കഥകൾ പറഞ്ഞുതരും ക്ലാസ്മുറിയിലെ കുട്ടികൾ. അപ്പോൾ വർഷങ്ങൾക്കു മുമ്പ് പഠിച്ചുവെച്ചവ അതേപടി കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന സാധാരണ അധ്യാപകനായാൽ മതിയോ നാം? കാലത്തിനൊപ്പം കഴിവുകളും നവീകരിക്കാൻ, പുതുസാങ്കേതികവിദ്യയിലെ സ്പന്ദനങ്ങൾ സമയബന്ധിതമായി അറിയാൻ, കേവലം പഠിപ്പിക്കുകയെന്നതിനുമപ്പുറം കുരുന്നുമനസ്സുകളിലേക്ക് ഇറങ്ങിച്ചെന്ന് പാഠങ്ങൾ പകർന്നുകൊടുക്കാൻ... ഇതിനൊന്നും നമുക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ എങ്ങനെ നാം അവരുടെ മനസ്സിലിടം നേടുന്ന റോൾ മോഡലുകളായി മാറും? ഇൗ വക ആശങ്കകളെയെല്ലാം അസ്ഥാനത്താക്കുകയാണ് ‘ഗൾഫ് മാധ്യമം’ അണിയിച്ചൊരുക്കുന്ന എജുകഫേ സീസൺ അഞ്ച്.
ആധുനിക ബോധന രീതികളുമായി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ക്രോംവെൽ യു.കെ എജുക്കേഷൻ അക്കാദമിക് ഡയറക്ടറുമായ പ്രഫ. അലി കംറാൻ ഇൗമാസം 29നും 30നും മുഹൈസിന ദ ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന എജുകഫേ നഗരിയിലെത്തും. യു.എ.ഇ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ പദ്ധതികളും വിദ്യാർഥിസൗഹൃദ അധ്യാപനം സംബന്ധിച്ച ആഴത്തിലുള്ള അറിവുകളും പങ്കുവെക്കുന്ന സെഷനിൽ പങ്കെടുക്കാൻ അധ്യാപകർക്ക് ഇപ്പോൾതന്നെ സൗജന്യ രജിസ്റ്റർ ചെയ്യാം.
www.myeducafe.com എന്ന സൈറ്റ് മുഖേനയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. പ്രവാസലോകത്തെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഗൾഫ് മാധ്യമം സമർപ്പിക്കുന്ന വിലമതിക്കാനാകാത്ത ഉപഹാരമായ എജുകഫേ, ആഴത്തിലുള്ള അറിവിനൊപ്പം അതിരുകളില്ലാത്ത ആഹ്ലാദവുമാണ് സമ്മാനിക്കുന്നത്. കുട്ടികൾക്ക് മിടുക്കരായി മുന്നേറാനുള്ള എല്ലാ വിദ്യകളും പകർന്നു നൽകുന്ന എജുകഫേ, സ്വപ്രയത്നത്തിലൂടെ ലക്ഷ്യം കൈവരിച്ച പ്രതിഭകളുടെ സംവാദത്തിനും വേദിയാവും.
ഒാസ്കർ പുരസ്കാരത്തിളക്കത്താൽ മലയാളക്കരയെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ച പ്രതിഭ റസൂൽ പൂക്കുട്ടി, ഓസ്കറിലേക്ക് നടന്നടുത്ത വഴിത്താരയിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന ‘റോഡ് ടു ഓസ്കർ’ സെഷനാണ് അതിൽ പ്രധാനം. പ്രതിഭാസ്പർശം കൊണ്ട് മികവിെൻറ പട്ടികയിൽ ഇടംനേടി ലോകത്തെ അത്ഭുതപ്പെടുത്തിയ മിടുക്കർ പങ്കെടുക്കുന്ന ‘ടോപ്പേഴ്സ് ടോക്ക്’ കുട്ടികളുടെ ചിന്തകളെത്തന്നെ മാറ്റിമറിച്ചേക്കും.
കോഴ്സിനു ചേരുന്നതു മുതൽ കരിയറിലേക്ക് ഉയരും വരെയുള്ള എല്ലാ കാര്യങ്ങളും ഒരിടത്തുനിന്നുതന്നെ ലഭ്യമാക്കുന്ന എജുകഫേ, ന്യൂജൻ കോഴ്സുകളായ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ്, മാനേജ്മെൻറ് എന്നിവയും ഗ്ലാമർ പരിവേഷം കരഗതമാക്കുന്ന സിവിൽ സർവിസ് സംബന്ധിച്ചും വ്യക്തമായ റൂട്ട്പ്ലാനുകൾ വരച്ചുനൽകും. പുതിയ തലമുറയിലെ കുട്ടികളുടെ സ്വപ്നമായ വിദേശ പഠനം, സ്കോളർഷിപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ ഇൗ രംഗത്തെ ഏറ്റവും മികച്ച മാർഗ നിർദേശകരും സംസാരിക്കാനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.