ഏറെ ഇഷ്ടത്തോടെ വാങ്ങിച്ചുകൊടുത്ത കളിപ്പാട്ടം തല്ലിത്തകർത്ത് അതിനുള്ളിലെ മെക്കാ നിസം തിരയുന്ന സ്വഭാവക്കാരനാണോ നിങ്ങളുടെ കുഞ്ഞ്? എല്ലാം നശിപ്പിക്കുന്നുവെന്ന് പറഞ് ഞ് ദേഷ്യപ്പെട്ട് കുഞ്ഞിനെ വഴക്ക് പറയല്ലേ. ബട്ടൺ അമർത്തിയാൽ ഒാടുകയും പാടുകയുമെല്ല ാം ചെയ്യുന്ന കളിപ്പാട്ടങ്ങളുെട ഉള്ളിലെന്തെന്നറിയാനുള്ള നിങ്ങളുടെ കുഞ്ഞിെൻറ അന്വേഷ ണമാണത്. ഒരുപക്ഷേ, നാളെ അറിയപ്പെടുന്ന ഒരു റോബോട്ട് നിർമാതാവായി അവൻ മാറിയേക്കും. വെ റുതെ പറയുന്നതല്ല, നിങ്ങളുടെ കുഞ്ഞിെൻറ അതേ സ്വഭാവക്കാരനായ ഒരു കുട്ടിയുണ്ടായിരുന്ന ു കാസർകോട് പുത്തൂരിൽ. ഇഹ്തിഷാമുദ്ദീൻ എന്നായിരുന്നു പേര്. ഇന്ന് യു.എ.ഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമുള്ള നൂറുകണക്കിന് കുട്ടികളെ പാഴ്വസ്തുക്കൾകൊണ്ട് കുഞ്ഞൻ റോബോട്ടുകളെ നിർമിക്കാൻ പഠിപ്പിക്കുകയാണ് ആ മിടുക്കൻ. ജങ്ക്ബോട്ട് എന്ന റോബോട്ടിക് കമ്പനി സ്ഥാപിച്ചാണ് ഗൾഫിലെ കുട്ടികൾക്ക് ഇദ്ദേഹം റോബോട്ട് നിർമാണ പരിശീലനം നൽകുന്നത്.
വീട്ടിനകത്ത് സ്ഥലംമുടക്കികളായി മാറുന്ന കാർഡ് േബാർഡും കുപ്പികളും പാൽപൊടി ടിന്നും പഴയ സീഡികളുമെല്ലാം ഉപയോഗിച്ച് റോബോട്ടുകൾ നിർമിക്കാം. ടി.വി റിമോേട്ടാ സ്മാർട്ട് ഫോണോ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയും ചെയ്യാം.
ഇതിനുള്ള പരിശീലനമാണ് ജങ്ക്ബോട്ടിെൻറ നേതൃത്വത്തിൽ ഇഹ്തിഷാമുദ്ദീനും സംഘവും കുട്ടികൾക്ക് നൽകുന്നത്. വലിച്ചെറിയുന്ന വസ്തുക്കൾ കൊണ്ടു നിർമിച്ച റോബോട്ടുകളും അവ നിർമിക്കാനുള്ള വിദ്യകളുമായി ജങ്ക്ബോട്ട് സി.ഇ.ഒ ഇഹ്തിഷാമുദ്ദീമിെൻറ നേതൃത്വത്തിൽ വലിയൊരു സംഘം, ഗൾഫ് മാധ്യമം അണിയിച്ചൊരുക്കുന്ന ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ മേളയായ എജുകഫേയിലെത്തുന്നു.
നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന മികച്ചൊരു റോബോട്ട് നിർമാതാവിനെ പുറത്തെത്തിക്കാനുള്ള കിടിലൻ അവസരമാണിത്. അറിവിനൊപ്പം അതിരുകളില്ലാത്ത ആഹ്ലാദവും പങ്കുവെക്കുന്ന എജുകഫേയുടെ അഞ്ചാം സീസൺ അതുകൊണ്ടുതന്നെ നിങ്ങളുടെ കുഞ്ഞിന് നൽകാനാവുന്ന അമൂല്യ സമ്മാനമായിരിക്കുമെന്ന് തീർച്ച. കൗതുകവും ജിജ്ഞാസയും ആഹ്ലാദവുമെല്ലാം കുഞ്ഞിെൻറ മുഖത്ത് മിന്നിമറയുന്നത് മാറി നിന്ന് കാണാൻ കുട്ടിയുമായി എജുകഫേ നഗരിയിലെത്തുക. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പിയും പഴകിയ പാത്രങ്ങളും കീറി നശിപ്പിക്കുന്ന കാർഡ്ബോർഡുകളുമെല്ലാം നടക്കുകയും ഓടുകയും പാടുകയും ചെയ്യുന്ന റോബോട്ടുകളുടെ കണ്ണും കാതും കാലുമൊക്കെയായി നിങ്ങളുടെ കുഞ്ഞ് ചേർത്തുവെക്കുന്നത് ജങ്ക്ബോട്ട് ടീം നയിക്കുന്ന റോബോട്ട് നിർമാണ ശിൽപശാലയിലൂടെ നിങ്ങൾക്ക് നേരിട്ട് കാണാം. ഇൗമാസം 29, 20 തീയതികളിൽ മുഹൈസിന ദ ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ നടക്കുന്ന എജുകഫേ സീസൺ അഞ്ചിൽ പ്രവേശനം തികച്ചും സൗജന്യമാണ്. www.myeducafe.com എന്ന സൈറ്റ് മുഖേനെ ഇപ്പോൾതന്നെ രജിസ്ട്രേഷൻ നടത്താം.
തീർന്നില്ല, മലയാളികളുടെ അഭിമാനം റസൂൽ പൂക്കുട്ടി ഓസ്കറിലേക്ക് താൻ നടന്ന വഴികൾ ‘റോഡ് ടു ഓസ്കർ’ സെഷനിൽ പങ്കുവെക്കും. പാഠ്യ പാഠ്യേതര രംഗത്ത് മികവിെൻറ പര്യായങ്ങളായി മാറിയ യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികളായ പ്രതിഭകൾ അണിനിരക്കുന്ന ‘ടോപ്പേഴ്സ് ടോക്ക്’ മുതിർന്നവർക്കും പ്രചോദനപ്രദമാകും.
പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്നവർക്ക് വിജയത്തിലേക്കുള്ള വഴി സുഗമമാക്കാൻ മോക്ക് എൻട്രൻസ് എക്സാമും, കഴിവും താൽപര്യവുമറിഞ്ഞ് കുട്ടിയെ പഠിപ്പിക്കേണ്ട വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും എജുകഫേ നഗരിയിൽ നടക്കും. മികച്ച കരിയറിലേക്ക് കുതിക്കാൻ സിജിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ പാനൽ അണിനിരക്കുന്ന വ്യക്തിഗത കൗൺസലിങ് നിങ്ങളുടെ കുട്ടിയുടെ കഴിവ് നിങ്ങൾക്കു കൂടി തിരിച്ചറിയാനിടയാക്കും.
അനുദിനം വികസിക്കുന്ന വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പുതിയ ട്രെൻഡുകൾ വിശദീകരിക്കാൻ ഏറ്റവും മികച്ച മാർഗനിർദേശകരും പ്രചോദക പ്രഭാഷകരും എത്തും. കുട്ടികളുടെ പഠനത്തിനാവശ്യമായതെല്ലാം ഒരുക്കിയാണ് എജുകഫേയുടെ ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങളെ ക്ഷണിക്കുന്നത്. അറിവിെൻറ ആഘോഷനിമിഷങ്ങൾ സമ്മാനിക്കുന്ന മഹോത്സവ നഗരിയിലെത്താനുള്ള അവസരം നഷ്ടപ്പെടുത്തല്ലേ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.