നാം എങ്ങനെയാണ് വിജയികളായിത്തീരുന്നത്? പരീക്ഷയിലായാലും ജീവിതത്തിലായാലും പല വെ ല്ലുവിളികളെയും അതിജീവിച്ചുതന്നെയാണ് വിജയം വരിക്കുന്നത്. പക്ഷേ, പല വെല്ലുവിളികളു ം നാം അറിയാറില്ലെന്നു മാത്രം. എന്നാൽ, ജീവിതത്തിലെ വെല്ലുവിളികളെ നെഞ്ചുവിരിച്ചു നേരി ട്ടുതന്നെ മുന്നേറുന്നവരാണ് യഥാർഥ വിജയികൾ. അതിനു പഠനത്തിെൻറ മിടുക്കിനൊപ്പം സഹ ജീവികളോടുള്ള സ്നേഹവും ധാർമികതയും മുതിർന്നവരോടുള്ള ബഹുമാനവും മാനവിതകയുമൊക ്കെ വേണം. പഠിച്ചുമുന്നേറുന്നതിനൊപ്പംതന്നെ കുഞ്ഞുനാളിൽ നാം ശീലിക്കേണ്ട പാഠങ്ങളാണിവ. പാഠപുസ്തകങ്ങളില്ലാത്ത ഇൗ പാഠഭാഗങ്ങൾ പറഞ്ഞുതരാൻ, രസകരമായ അനുഭവങ്ങളിലൂടെ ജീവിതത്തെ വരച്ചുകാട്ടാൻ, മിടുക്കരാകുന്നതിനൊപ്പം മികച്ച സാമൂഹികജീവികളായി നമ്മുടെ കുട്ടികളെ മാറ്റിയെടുക്കാൻ എ.പി.എം. ഹനീഷ് എജുകഫേയിലെത്തുന്നു.
രസകരമായ വാക്കുകളിലൂടെ, ചിന്തിപ്പിക്കുന്ന കഥകളിലൂടെ, അവിശ്വസനീയമായ ജീവിതാനുഭവങ്ങളിലൂടെ ക്വിസ് മാസ്റ്ററെ പോലെ ചോദ്യങ്ങൾ ചോദിച്ചും അധ്യാപകനെ പോലെ ഉപദേശിച്ചും കൂട്ടുകാരനെ പോലെ കാര്യം പറഞ്ഞും ഹനീഷ് അറിവിെൻറ മഹോത്സവമായ എജുകഫേ ആഘോഷമാക്കുമ്പോൾ നിങ്ങളുടെ കുട്ടിക്ക് വിലപ്പെട്ട ആ നിമിഷങ്ങൾ ഒരിക്കലും നഷ്ടമായിപ്പോകരുത്.
മികവോടെ മുന്നേറി ഉയർന്ന മാർക്കും ഉന്നത റാങ്കും എങ്ങനെ നേടാമെന്ന് പറഞ്ഞു തരുന്നതിനൊപ്പം മുതിർന്നവരെ ബഹുമാനിക്കേണ്ടതിനെ കുറിച്ചും മാനുഷിക മൂല്യങ്ങളും മാനവികത ബോധവും മനസ്സിലുറപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും കൂട്ടികളോട് കൂട്ടുകൂടി സംവദിക്കുന്നത് കേൾക്കാൻ എജുകഫേയിൽ പങ്കെടുക്കുന്നതിന് ഇന്നു തന്നെ സൗജന്യമായി പേര് രജിസ്റ്റർ ചെയ്യാം. പ്രവാസലോകത്തെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ‘ഗൾഫ് മാധ്യമം’ സമർപ്പിക്കുന്ന വിലമതിക്കാനാത്ത ഉപഹാരമായ എജുകഫേ, ആഴത്തിലുള്ള അറിവിനൊപ്പം അതിരുകളില്ലാത്ത ആഹ്ലാദവുമാണ് സമ്മാനിക്കുന്നത്. നവംബർ 29, 30 തീയതികളിൽ മുഹൈസിന ദ ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന എജുകഫേ നഗരിയിൽ എത്തിയാൽ പുതുചിന്തകളും പുതുമയേറിയ സ്വപ്നങ്ങളുമായി മടങ്ങാം. അതിനായി സൗജന്യ രജിസ്ട്രേഷൻ ഇന്നുതന്നെ പൂർത്തിയാക്കൂ. www.myeducafe.com എന്ന സൈറ്റ് മുഖേന രജിസ്ട്രേഷൻ നടത്താം.
കുട്ടികൾക്ക് മിടുക്കരായി മുന്നേറാനുള്ള എല്ലാ വിദ്യകളും പകർന്നു നൽകുന്ന എജുകഫേ, സ്വപ്രയത്നത്തിലൂടെ ലക്ഷ്യം കൈവരിച്ച പ്രതിഭകളുടെ സംവാദത്തിനും വേദിയാവും. ഒാസ്കർ പുരസ്കാരത്തിളക്കംകൊണ്ടു മലയാളക്കരയെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ച പ്രതിഭ റസൂൽ പൂക്കുട്ടി, ഓസ്കാറിലേക്ക് നടന്നടുത്ത വഴിത്താരയിലെ വിശേഷങ്ങൾ പങ്കുവെക്കുന്ന ‘റോഡ് ടു ഓസ്കർ’ സെഷനാണ് അതിൽ പ്രധാനം.
പ്രതിഭാസ്പർശം കൊണ്ടു മികവിെൻറ പട്ടികയിലിടം നേടി ലോകത്തെ അത്ഭുതപ്പെടുത്തിയ മിടുക്കർ പങ്കെടുക്കുന്ന ‘ടോപേഴ്സ് ടോപ്’ കുട്ടികളുടെ ചിന്തകളെതന്നെ മാറ്റിമറിച്ചേക്കും. കോഴ്സിനു ചേരുന്നതു മുതൽ കരിയറിലേക്കും ഉയരും വരെയുള്ള എല്ലാ കാര്യങ്ങളും ഒരിടത്തുനിന്നുതന്നെ ലഭ്യമാക്കുന്ന എജുകഫേ, ന്യൂെജൻ കോഴ്സുകളായ റോബോട്ടിക്സ്, ആർടിഫിഷ്യൽ ഇൻറലിജൻറ്സ്, മാനേജ്മെൻറ് എന്നിവയും ഗ്ലാമർ പരിവേഷം കരഗതമാക്കുന്ന സിവിൽ സർവിസ് സംബന്ധിച്ചും വ്യക്തമായ റൂട്ട്പ്ലാനുകൾ വരച്ചുനൽകും. പുതിയ തലമുറയിലെ കുട്ടികളുടെ സ്വപ്നമായ വിദേശ പഠനം, സ്കോളർഷിപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ ഇൗ രംഗത്തെ ഏറ്റവും മികച്ച മാർഗനിർദേശകരും സംസാരിക്കാനെത്തും. ഇനിയും വൈകല്ലേ, അക്ഷരങ്ങൾകൊണ്ടു ആഘോഷപ്പൂരം തീർക്കുന്ന അറിവിെൻറ ഉത്സവനഗരിയിലേക്ക് ഇന്നു തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.