‘സ്കൂളുകളും കോളജുകളും അടക്കുന്നു. പക്ഷെ, പഠനം തുടരും’. േകാവിഡിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതിന് പിന്നാലെ യു.എ.ഇ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞ വാക്കുകളാണിത്. അസാധ്യമായതെന്തും സാധ്യമാക്കുന്ന യു.എ.ഇയുടെ ഭരണത്തലവെൻറ വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഒാരോ സ്കൂളുകളും ഇ-ലേണിങ്ങിലേക്ക് കാലെടുത്തുവെച്ചത്. പരിചിതമല്ലാത്ത സംവിധാനമാണെങ്കിലും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഇതിനോട് എളുപ്പത്തിൽ ഇഴുകിച്ചേരുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. കെ.ജി ക്ലാസ് മുതൽ പ്രായമായവർക്ക് വരെ വളരെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്ന സംവിധാനമായി ഇ-ലേണിങ് മാറിക്കഴിഞ്ഞു.
വിവിധ സ്കൂളുകൾ പലവിധ സോഫ്റ്റുവെയറുകളാണ് ഒാൺലൈൻ പഠനത്തിനായി ഉപയോഗിക്കുന്നത്. ഭൂരിപക്ഷം സ്കൂളുകളും സൂം പോലുള്ള ആപ്പുകളാണ് ഉപയോഗിക്കുന്നത്. ഒരേസമയം 90 കുട്ടികൾക്ക് വരെ ക്ലാസിൽ പെങ്കടുക്കാനുള്ള സംവിധാനമുണ്ട്. എന്നിരുന്നാലും 25 മുതൽ 60 വരെ കുട്ടികളെയാണ് ഒാരോ ക്ലാസിലും പെങ്കടുപ്പിക്കുന്നത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.10 വരെയായിരിക്കും ക്ലാസ് (ചില സ്കൂളുകളിൽ ഇത് വ്യത്യാസപ്പെേട്ടക്കാം). ആദ്യ ഘട്ടത്തിൽ നാല് സെഷനായാണ് ക്ലാസ് നൽകിയിരുന്നത്. ഞായറാഴ്ച മുതൽ 45 മിനിറ്റുള്ള അഞ്ച് സെഷൻ ഉണ്ടാവും. സെഷനുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെ പറ്റിയും ആലോചിക്കുന്നുണ്ട്. ഒാരോ സെഷനിടയിലും പത്ത് മിനിറ്റ് ഇടവേളയുണ്ടാവും.
ഭാവിയിൽ അത് 20 മിനിറ്റായി ഉയർത്തും. റമദാനിൽ സമയക്രമത്തിൽ വ്യത്യാസമുണ്ടാവും. സൂം വഴിയുള്ള തത്സമയ ക്ലാസിന് പുറമെ ‘ഗൂഗ്ൾ ക്ലാസ് റൂം’വഴിയുള്ള പഠന സംവിധാനവുമുണ്ടാകും. നേരത്തെ തയാറാക്കി വെച്ച ക്ലാസുകളാണ് ഗൂഗ്ൾ ക്ലാസ് റൂമിലൂടെ നൽകുന്നത്. െഎ പാഡുള്ള അധ്യാപകർക്ക് സ്ക്രീനിൽ തന്നെ ‘വൈറ്റ് ബോർഡ്’സംവിധാനം ഉണ്ടാവും. ക്ലാസ് മുറികളിലെ ബോർഡുകളിൽ എഴുതുന്നതിന് സമാനമായി സ്ക്രീനിലും എഴുതാൻ കഴിയും. അധ്യാപകർ വീട്ടിലിരുന്നാണ് ക്ലാസ് എടുക്കുന്നത്. അധ്യാപകരെയും വിദ്യാർഥികളെയും സഹായിക്കാനായി 24 മണിക്കൂറും െഎ.ടി സംഘം പ്രവർത്തിക്കും. എന്ത് സാേങ്കതിക സഹായത്തിനും ഇവർ സുസജ്ജമാണ്. കോൾ സെൻററുകളും പ്രവർത്തിക്കുന്നുണ്ട്. സംശയത്തിന് മറുപടി തേടിയുള്ള നിരവധി കോളുകളാണ് ദിവസവും കോൾ സെൻററുകളിലേക്ക് എത്തുന്നത്.
ക്ലാസ് കഴിഞ്ഞാലും ഗൂഗ്ൾ ക്ലാസ് റൂം വഴി വിദ്യാർഥികൾക്ക് ഏത് സമയത്തും അസൈൻമെൻറുകൾ സബ്മിറ്റ് ചെയ്യാൻ കഴിയും. ആദ്യ ഘട്ടത്തിൽ 75 മുതൽ 90 ശതമാനം വരെ ഹാജർനിലയുണ്ട്. ഇത് നല്ല സൂചനയാണ് നൽകുന്നത്. നെറ്റ്വർക്ക് പ്രശ്നം മൂലമാണ് പലർക്കും ക്ലാസ് നഷ്ടമാകുന്നത്. താമസിയാതെ ഇൗ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാവും എന്ന് കരുതുന്നു. ഫിസിക്കൽ എജുക്കേഷൻ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും ക്ലാസുകൾ ഉണ്ടാവും. പുതിയ ആപ്പുകളും സോഫ്റ്റ്വെയറുകളും സൗകര്യാനുസരണം കൂടുതൽ ഉൾപ്പെടുത്തും. സുഗമമായി നടത്തിക്കൊണ്ട് പോകാൻ െഎ.ടി വിഭാഗം കഠനാധ്വാനം നടത്തുന്നുണ്ട്. അതിന് ഫലം കാണുന്നതായി രക്ഷിതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നുണ്ട്. എല്ലാം പോസിറ്റീവായി കാണുന്നതാണ് യു.എ.ഇയുടെ പ്രത്യേകത.
ചെറിയ ചില ന്യൂനതകൾ ഉണ്ടെങ്കിലും അതിലേറെ പോസിറ്റീവ് ഗുണങ്ങളാണ് ഇ-ലേണിങ്ങിനുള്ളത്. ഇത് നമ്മുടെ ജീവിത ചര്യയുടെ ഭാഗമായി മാറാൻ പോകുകയാണ്. പുതിയ സാധ്യതകളിലേക്കാണ് ഇ-ലേണിങ് വഴി തുറക്കുന്നത്. ഏത് ദുർഘട സാഹചര്യത്തിലും ക്ലാസ് നടത്താനുള്ള ആത്മവിശ്വാസമാണ് ഇത്തരം പഠനമുറകൾ സമ്മാനിക്കുന്നത്. വരാനിരിക്കുന്നത് ഇത്തരം പഠനങ്ങളുടെ കാലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.