ദുബൈ: യു.എ.ഇയിലെ സ്കൂളുകളുടെ പുതിയ അധ്യയന വർഷം ആഗസ്റ്റ് 30ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മദി പറഞ്ഞു. ഇന്ത്യൻ സ്കൂളുകളുടെ അധ്യയന വർഷം ഏപ്രിലിൽ ആരംഭിച്ചതിനാൽ മലയാളികളടക്കമുള്ള കുട്ടികളെ ഇത് ബാധിക്കില്ല. അറബിക്, ബ്രിട്ടീഷ്, അമേരിക്കൻ കരിക്കുലം ഉൾപ്പെടെയുള്ള സ്കൂളുകളിലാണ് ആഗസ്റ്റ് 30ന് അധ്യയന വർഷം ആരംഭിക്കുന്നത്. അധ്യാപകരുടെ ജോലി ആഗസ്റ്റ് 23 മുതൽ തുടങ്ങും. എന്നാൽ, പുതിയ അധ്യയന വർഷം ആരംഭിക്കുേമ്പാഴും സ്കൂളുകളിൽ നേരിട്ടുള്ള പഠനം തുടങ്ങുമോ എന്ന് വ്യക്തമല്ല. നിലവിൽ ഒാൺലൈൻ വിദ്യാഭ്യാസമാണ് നടക്കുന്നത്. അതേസമയം, പുതിയ അധ്യയന വർഷത്തിൽ ക്ലാസ് മുറികളിലെ പഠനം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രണ്ടു മാസത്തിനുള്ളിൽ കോവിഡിെൻറ വ്യാപനം കുറയാൻ സാധ്യതയുണ്ടെന്നും അതിനുശേഷം നിബന്ധനകളോടെ സ്കൂൾ തുറക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് മാനേജ്മെൻറുകൾ.
സെപ്റ്റംബറോടെ ക്ലാസ് മുറികൾ സജീവമാക്കാൻ കഴിയുമെന്ന് നൂറോളം സ്വകാര്യ സ്കൂളുകളുടെ കൂട്ടായ്മയായ എജുക്കേഷൻ ബിസിനസ് ഗ്രൂപ്പിെൻറ വെർച്വൽ യോഗം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ക്ലാസ് മുറികളും ഒാൺലൈനും ഇടകലർന്ന് വരുന്ന രീതിയിലുള്ള പഠനരീതിയാണ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാറിന് റിപ്പോർട്ട് കൊടുക്കാനുള്ള ഒരുക്കത്തിലാണ് മാനേജ്മെൻറുകൾ.
വിദൂര വിദ്യാഭ്യാസം കുടുംബങ്ങൾ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും ഒരു ദിവസം പോലും വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാനാണ് ഒാൺലൈൻ പഠനം തുടരുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.