ഫുജൈറ: പതിനൊന്നാമത് ഫുജൈറ അന്താരാഷ്്ട്ര വിദ്യാഭ്യാസ-കരിയര്‍ മേള ബുധനാഴ്ച ആരംഭിക്കും. യു.എ.ഇ നിന്നുള്ള വിവിധ സ്ഥാപനങ്ങളും കാനഡ, അമേരിക്ക, ബ്രിട്ടൻ, യൂറോപ്പ്, ഓസ്ട്രേലിയ, മലേഷ്യ, ന്യൂസിലാൻഡ്, തുർക്കി, ഗൾഫ് തുടങ്ങി ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറില്‍പരം സർവകലാശാലകളും വിവിധ കമ്പനികളും മാനവ വിഭവശേഷി സ്ഥാപനങ്ങളും പങ്കെടുക്കുന്ന 11ാമത് മേളക്ക് ഫുജൈറ എക്സിബിഷൻ ഹാളാണ് വേദിയാകുന്നത്.
26 മുതല്‍ മൂന്നു ദിവസം നീളുന്ന മേളയില്‍ വിദഗ്ധരുടെ സെമിനാറുകളും തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള അവസരങ്ങളും ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് ലോകത്തിന്‍റെ വിവിദ ഭാഗങ്ങളില്‍ നിന്നുള്ള യൂണിവേഴ്സിറ്റികളെയും വിവിധ കോഴ്സുകളെയും കഴിഞ്ഞ വര്‍ഷം വിദ്യാർഥികളും തൊഴിലന്വേഷകരുമടക്കം അരലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. ഫുജൈറ മാനവ വിഭവശേഷി വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.