ദുബൈ: ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ യു.എ.ഇ ലോേകാത്തര നിലവാരം പുലർത്തുന്നതായി വിവിധ പഠനങ്ങൾ. അന്താരാഷ്ട്ര തലത്തിലെ പഠനങ്ങളിലെ വിവിധ സൂചികകളിൽ ആഗോള തലത്തിൽ ഒന്നാമതാണ് രാജ്യം. സുസ്ഥിര വികസന കാഴ്ചപ്പാടിൽ ഉൗന്നിയാണ് യു.എ.ഇ വിദ്യാഭ്യാസരംഗത്ത് മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുനൽകുകയും എല്ലാവർക്കും ആജീവനാന്ത പഠനാവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ യു.എ.ഇ മുന്നിലാണെന്ന് ഫെഡറൽ കോമ്പിറ്റേറ്റിവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെൻറർ വ്യക്തമാക്കുന്നു.
വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ പ്രാഥമിക വിദ്യാഭ്യാസ പ്രവേശനത്തിലും സാക്ഷരയിലും ലോകത്തെ ഏറ്റവും മുന്നിൽനിൽകുന്ന രാജ്യമാണ് യു.എ.ഇ. ഐ.എം.ഡി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ വരവിൽ ഒന്നാം സ്ഥാനമാണ് യു.എ.ഇക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.