കാണാതെ പോകരുത് സ്പെഷല്‍ ഇഫക്ട്സ്

ഷാര്‍ജ: ഷാര്‍ജ അല്‍ താവൂനിലെ എക്സ്പോ സ​​െൻററില്‍ ബുധനാഴ്ച ആരംഭിച്ച സ​്​പെഷല്‍ ഇഫക്ട്സ് പ്രദര്‍ശനത്തില്‍ വൈവിധ്യങ്ങളേറെ. ഹാളില്‍ കാഴ്ച്ചകളുടെ വിശാലമായ ലോകം തന്നെ തീര്‍ത്തിരിക്കുകയാണ്. സിനിമാറ്റിക് പ്രകടനങ്ങളടങ്ങിയ പരിപാടി കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കുന്നവയാണ്. സെമിത്തേരിയും രക്ത രക്ഷസും പേടിപ്പെടുത്തുന്ന ശബ്​ദ വിന്യാസങ്ങളും നിറഞ്ഞ കാഴ്ച്ചകളോടെയാണ് ഇഫക്ട്സ് തുടങ്ങുന്നത്. അകത്ത് കടന്നാല്‍ വവ്വാലുകളുടെ ചിറകടിയും സില്‍ക്കാരങ്ങളും പുരാതന ഗന്ധവുമാണ് വരവേല്‍ക്കുക.

ഹോളിവുഡ് സിനിമകളിലെ വിസ്മയിപ്പിക്കുന്ന രംഗങ്ങളും കാഴ്ച്ചക്കാരുടെ സമീപത്തത്തെുന്നു. പ്രതങ്ങളും വില്ലന്‍മാരും ഡ്രാക്കുളയും വിവിധ കോണുകളില്‍ നിന്ന് പ്രത്യക്ഷപ്പെടുന്നു. മഞ്ഞ് പൊഴിയുന്ന ഉദ്യാനവും മഞ്ഞണിഞ്ഞ മരത്തില്‍ ചാരി വെച്ച സൈക്കിളും ഇരിപ്പിടവും ഏതോ യുറോപ്യന്‍ കാഴ്ച്ചയിലേക്കാണ് കൂട്ടിക്കൊണ്ടുപോവുക. മറ്റ് ഋതുക്കളെയും അതിമനോഹരമായിട്ടാണ് പകര്‍ത്തി വെച്ചിരിക്കുന്നത്. കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട പ്രദര്‍ശവുമുണ്ട്. സന്ദര്‍ശകര്‍ക്കായി സിനിമ പ്രദര്‍ശനവും നടക്കുന്നു. പ്രവേശനം സൗജന്യമാണ്. വ്യാഴാഴ്ച സമാപിക്കും.

Tags:    
News Summary - effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.