ദുബൈയിൽ മുട്ട പൊരിക്കാൻ വെയിലു തന്നെ ധാരാളം

ദുബൈ: യു.എ.ഇയിലെ നിങ്ങളനുഭവിക്കുന്ന കടുത്ത ചൂടി​െനപ്പറ്റി എത്ര പറഞ്ഞാലും നാട്ടിലുള്ള കൂട്ടുകാർക്ക്​ മനസിലാവില്ല. പ്രത്യേകിച്ച്​ അവിടെ കർക്കിടകം കനത്തുപെയ്യുന്ന നേരത്ത്​. ഇവിടുത്തെ ചൂട്​ അനുഭവിച്ചാലേ മനസിലാവൂ എന്നാണ്​ നമ്മൾ പറയാറെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ടാലും അറിയാം എത്രയുണ്ട്​ ചൂടി​​​െൻറ കാഠിന്യമെന്ന്​. 

ഒരു ​ൈകയിൽ ചട്ടുകവും മറു കൈയിൽ ചട്ടിയുമായി നിൽക്കുന്ന ദുബൈയിലെ ഒരു യുവാവ്​ മുട്ട പൊരിക്കുന്നതാണ്​ വീഡിയോയിലെ കാഴ്​ച. പത്തു മിനിറ്റു നേരം  വെയിലത്തു വെച്ച ശേഷം എണ്ണ ഒഴിച്ച ചട്ടിയിലാണ്​ ഇൗ മുട്ടപൊരി. ശരിക്കും സോളാർ പാചകം. 

അതിശയോക്​തിയായി തോന്നാമെങ്കിലും ​െതാപ്പിയോ കുടയോ ഇല്ലാതെ ഇറങ്ങിയാൽ തല ബുൾസൈ പോലെ ആവുന്ന ചൂടാണ്​ യു.എ.ഇയിലെന്ന്​ വീഡിയോ കണ്ടാൽ ആർക്കും ബോധ്യമാവും. 

Tags:    
News Summary - egg omelet cooking with solar in dubai -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.