ദുബൈ: ഈജിപ്തില്‍ മെഡിക്കൽ പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്കായി ഈജിപ്ഷ്യന്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര-ഗവേഷണ മന്ത്രാലയം ആഭിമുഖ്യത്തില്‍ യു.എ.ഇയിൽ കോൺക്ലേവ് ഒരുക്കുന്നു. കാമ്പസ് എബ്രോഡ് എജുക്കേഷനല്‍ സര്‍വിസസ് സഹകരണത്തോടെ ദുബൈയിലും അബൂദബിയിലും ‘സ്റ്റഡി ഇന്‍ ഈജിപ്ത്’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോൺക്ലേവിലും സ്പോട്ട് അഡ്മിഷനിലും ഈജിപ്തില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോൺക്ലേവ് ദുബൈയില്‍ ചൊവ്വാഴ്ച ദേര ക്രൗണ്‍ പ്ലാസ ഹോട്ടലിലും ബുധനാഴ്ച അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലും വൈകീട്ട് അഞ്ച് മുതല്‍ രാത്രി 10വരെയാണ് സംഘടിപ്പിക്കുക. ഈജിപ്ഷ്യന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്റര്‍നാഷനല്‍ സ്റ്റുഡന്റ്സ് അഫയേഴ്സ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് തലവന്‍ ശരീഫ് യൂസുഫ് അഹ്മദ് സാലിഹ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഈജിപ്തില്‍ എം.ബി.ബി.എസിനും വൈദ്യമേഖലയിലെ ഉപരിപഠനത്തിനും ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരം പ്രയോജനപ്പെടുത്താമെന്ന് കാമ്പസ് എബ്രോഡ് എജുക്കേഷനല്‍ സര്‍വിസസ് മാനേജിങ് ഡയറക്ടര്‍ സൈതലവി കണ്ണന്‍തൊടിയും ഡയറക്ടര്‍ പി.വി. മുഹമ്മദ് അഷ്റഫും വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൈറോ, മന്‍സൂറ, ഐന്‍ ഷംസ്, നഹ്ദ തുടങ്ങിയ യൂനിവേഴ്സിറ്റികളുടെ എം.ബി.ബി.എസ് കോഴ്സിലേക്കും മറ്റു കോഴ്സുകളിലേക്കുമാണ് ഈജിപ്ഷ്യന്‍ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര, ഗവേഷണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിദ്യാർഥികളെ എടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.