റാസല്‍ഖൈമ: ഈദ് ആഘോഷ അവധിദിനങ്ങള്‍ സുരക്ഷിതമാക്കാന്‍ കര്‍മ പദ്ധതികള്‍ ഒരുക്കി റാക് പൊലീസ്. ഈദ് പടിവാതില്‍ക്കലെത്തിയതോടെ റാസല്‍ഖൈമയിലെ പട്ടണ പ്രദേശങ്ങൾ തിരക്കിലമര്‍ന്നു.
റോഡ് സുരക്ഷയുടെ കാര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലര്‍ത്തി ദുരന്തങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ നിർദേശിച്ചു. ഈദ് ദിനവും തുടര്‍ന്നുള്ള അവധി ദിനങ്ങളും സുരക്ഷിതമാക്കുന്നതിന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്ക് 100 പട്രോളിങ് വിഭാഗത്തെ നിയോഗിക്കുമെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഈദ് ദിനത്തിലും തുടരും. സമൂഹം കോവിഡ് പ്രതിരോധ നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തരുത്. സേവനത്തിനായി സെന്‍ട്രല്‍ ഓപറേഷന് റൂമില്‍ പ്രത്യേക സംവിധാനങ്ങള്‍ സജ്ജമാക്കിയതായി അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.
മുഴുസമയം സേവന സന്നദ്ധരായി ഏകീകൃത കോള്‍ സെൻറര്‍ ഉദ്യോഗസ്ഥരുമുണ്ടാവും. പൊതു റിപ്പോര്‍ട്ടുകള്‍ക്കായി 999 നമ്പറിലും അടിയന്തര സേവനങ്ങള്‍ക്ക് 901 നമ്പറിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.