ദുബൈ: ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. മാനവിക സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്ന് ഈദ് നമസ്കാരത്തോടനുബന്ധിച്ച പ്രഭാഷണത്തിൽ പണ്ഡിതർ ഉൽബോധിപ്പിച്ചു. മനുഷ്യർക്കിടയിലെ വൈവിധ്യങ്ങൾ പരസ്പരം തിരിച്ചറിയാൻ മാത്രമുള്ളതാണെന്നും വിവേചനങ്ങൾ പാടില്ലെന്നും, ദൈവഭയം മാത്രമാണ് മഹത്വത്തിന്റെ അടിസ്ഥാനമെന്നും പ്രഭാഷകർ പറഞ്ഞു.
ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ പെരുന്നാൾ വന്നെത്തിയത്.
മിക്ക കോവിഡ് നിയന്ത്രണങ്ങളും നീക്കിയ സാഹചര്യത്തിൽ ഗൾഫിൽ ഇത്തവണ ഈദ് ഗാഹുകളും പള്ളികളും സജീവമായി. മലയാളി കൂട്ടായ്മകളും മറ്റും വിവിധ സാംസ്കാരിക പരിപാടികളും പെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.