പ്ര​വാ​സി ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച ‘ഈ​ദ്​ ഇ​ശ​ൽ’ പ​രി​പാ​ടി അ​റ്റ്​​ല​സ്​ രാ​മ​ച​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ശ്രദ്ധേയമായി പ്രവാസി ഇന്ത്യ 'ഈദ് ഇശൽ'

ദുബൈ: പ്രവാസി ഇന്ത്യ സംഘടിപ്പിച്ച 'ഈദ് ഇശൽ' ശ്രദ്ധേയമായി. ദുബൈ അൽ നസർ ലഷർലാൻഡിൽ നടന്ന പരിപാടി കോവിഡിന് ശേഷം പ്രവാസലോകത്ത് ആഘോഷങ്ങൾ സജീവമാകുന്നതിന്‍റെ ആവേശം വിളിച്ചോതുന്നതായിരുന്നു. 'ആശാവഹമായ തിരിച്ചുവരവ്‌, ആശ്വാസത്തിൻ ആഘോഷരാവ്‌' എന്ന തലവാചകത്തോടെ നടന്ന പരിപാടി പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സംഗമത്തിന് വേദിയൊരുക്കിയ 'പ്രവാസി ഇന്ത്യ'യെ അദ്ദേഹം അഭിനന്ദിച്ചു. പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്‍റ് അബുല്ലൈസ് എടപ്പാൾ സ്വാഗതം പറഞ്ഞു. മാപ്പിളപ്പാട്ട് ഗായകൻ കൊല്ലം ഷാഫിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഗായകൻ കണ്ണൂർ ശരീഫ് നേതൃത്വം നൽകിയ സംഗീത പരിപാടിയിൽ ഫാസില ബാനു, സിന്ധു പ്രേംകുമാർ, ആബിദ് കണ്ണൂർ, ജാസിം ജമാൽ, യൂസുഫ് കാരക്കാട് തുടങ്ങിയവർ വേദിയിലെത്തി. ഹാസ്യകലാകാരൻ സമദിന്‍റെ ആവിഷ്കാരങ്ങളും ഒപ്പനയും ശ്രദ്ധേയമായി.

ഷഫീൽ കണ്ണൂരാണ് ഷോ സംവിധാനം ചെയ്തത്. പരിപാടിയുടെ പ്രായോജകരായ സ്ഥാപന മേധാവികളെയും വിവിധ മത്സരങ്ങളിൽ വിജയികളായവരെയും വേദിയിൽ അനുമോദിച്ചു.

Tags:    
News Summary - Eid Ishaal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.