ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ, ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈദ് ഇശൽ-2023 മിനിസ്ട്രി ഓഫ് കൾച്ചർ ആൻറ് യൂത്ത് തീയറ്ററിൽ ഞായറാഴ്ച്ച വൈകിട്ട് 5മുതൽ നടക്കും.
ഗായിക യുംന അജിൻ നയിക്കുന്ന ഗാനമേള, വർണഭമായ കലാപരിപാടികൾ എന്നിവ വേദിയിൽ അരങ്ങേറും. സാംസ്ക്കാരിക സമ്മേളനത്തിൽ പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
കൈരളി ഈദ് ഇശലിന്‍റെ വിജയകരമായ നടത്തിപ്പിനായി വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തികരിച്ചതായി സ്വാഗത സംഘം ചെയർമാൻ അബ്ദുൾ ഹഖ്, ജനറൽ കൺവീനർ സുജിത്ത് വി.പി കൈരളി യൂനിറ്റ് സെക്രട്ടറി മിജിൻ പ്രസിഡൻറ് ഉസ്മാൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.