തൃ​ക്ക​രി​പ്പൂ​ർ പൊ​റോ​പ്പാ​ട് മ​ഹ​ല്ല് നി​വാ​സി​ക​ളു​ടെ സം​ഗ​മം ബ​ദ​ർ യു.​എ.​ഇ മീ​റ്റ്-2022​യി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ

ബദർ യു.എ.ഇ ഈദ് സംഗമം

ദുബൈ: കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ പൊറോപ്പാട് മഹല്ല് നിവാസികളുടെ സംഗമം ബദർ യു.എ.ഇ മീറ്റ്-2022 സംഘടിപ്പിച്ചു. പൊറോപ്പാട് ബദർ ജുമാമസ്ജിദ് മദ്റസ യു.എ.ഇ കമ്മിറ്റി രക്ഷാധികാരി ഡോ. മുഹമ്മദ് ജാബിർ ഉദ്ഘാടനം ചെയ്തു. താഹിർ അലി പൊറോപ്പാട് അധ്യക്ഷത വഹിച്ചു. യു.എ.ഇയുടെ എല്ലാ എമിറേറ്റ് ഘടകങ്ങളിൽനിന്നുമായി പ്രതിനിധികൾ പങ്കെടുത്തു. മദ്ഹ് ഗാനങ്ങൾ, ദഫ് മുട്ട്, കുട്ടികൾക്കുള്ള പരിപാടികൾ തുടങ്ങിയ പ്രോഗ്രാം കമ്മിറ്റി കൺവീനർ യാസൻ ടി.എം, ജാബിർ പി.പി, ഹനീഫ എം.പി, സൈഫലി എം.പി എന്നിവർ നിയന്ത്രിച്ചു. സുഫൈദ് വി.എൻ.പി ഖുർആൻ പാരായണം നടത്തി.

അഡ്വ യു. മുഹമ്മദ് അലി, നിസാർ പൂവളപ്പ്, എസ്. മുഹമ്മദ്, എ.ജി അബ്ദുല്ല, എം. നാസർ, കെ.പി.പി അബ്ദുൽ ഹഖ്, എം.ടി ഷിബിലി, ടി. ഫൈസൽ, ടി.എം. ശഹബാസ്, ഒസാമ വി.എൻ.പി എന്നിവർ സംസാരിച്ചു. ടി.എം അഹമ്മദ്, അലിക കണ്ണകൈ, ഹാശിർ എം.ടി, ഷമീം വി.പി.എം, അക്ബർ അലി, സുഹൈൽ വി.കെ എന്നിവർ സമ്മാന ദാനം നടത്തി. അഡ്ഹോക് കമ്മിറ്റി ചെയർമാൻ ഹാരിസ് വി.പി.എം സ്വാഗതവും കൺവീനർ മുഹമ്മദ് നിസാർ നന്ദിയും പറഞ്ഞ് പരിപാടി സമാപിച്ചു.

Tags:    
News Summary - Eid reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.