പെരുന്നാൾ: ദുബൈയിൽ ഏഴ്​ ദിവസത്തെ സൗജന്യ പാർക്കിങ്​

ദുബൈ: എമിറേറ്റിൽ ഈദുൽ ഫിത്വറിനോട്​ അനുബന്ധിച്ച്​ ഏഴ്​ദിവസം സൗജന്യ പാർക്കിങ്​. മൾടി സ്​റ്റോറി പാർകിങ്​ സംവിധാനങ്ങളിൽ ഒഴികെ എല്ലായിടത്തും ഏപ്രിൽ 30മുതൽ മേയ്​ ആറുവരെയാണ്​ സൗജന്യം ലഭിക്കുകയെന്ന്​ റോഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. മേയ്​ ഏഴുമുതൽ വീണ്ടും പാർക്കിങ്​ ഫീസ്​ ഈടാക്കിത്തുടങ്ങും.

ആർ.ടി.എയുടെ കീഴിലെ കസ്റ്റമർ ഹാപ്പിനസ്​ കേന്ദ്രങ്ങൾ, പണമടച്ചുള്ള പാർക്കിങ്​ സോണുകൾ, പബ്ലിക്​ ബസുകൾ, ദുബൈ മെട്രോ, ട്രാം, മറൈൻ ട്രാൻസിറ്റ് മാർഗങ്ങൾ, സേവന കേന്ദ്രങ്ങൾ (സാങ്കേതിക പരിശോധന കേന്ദ്രങ്ങൾ) എന്നിവയുടെ പുതുക്കിയ പ്രവൃത്തി സമയവും പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - Eid: Seven days of free parking in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT