പെരുന്നാൾ: ശമ്പളം മുൻകൂറായി നൽകാൻ ശൈഖ്​ മുഹമ്മദിന്‍റെ നിർദേശം

ദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച്​ ഫെഡറൽ ഗവൺമെന്‍റ്​ ജീവനക്കാർക്ക്​ ശമ്പളം മുൻകൂറായി നൽകാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ നിർദേശം. അടുത്ത മാസം നൽ​​കേണ്ട ശമ്പളം ഈ മാസം 17ന്​ മുൻപ്​ നൽകണമെന്നാണ്​ നിർദേശം നൽകിയിരിക്കുന്നത്​.​

പെരുന്നാളിന്​ ഒരുങ്ങാനും ഈദ്​ അവധി ദിനങ്ങൾ ആഘോഷിക്കാനുമാണ്​ ശമ്പളം മുൻകൂറായി നൽകാൻ നിർദേശിച്ചിരിക്കുന്നത്​. ഏപ്രിൽ 20 മുതൽ 23 വരെയാണ്​ യു.എ.ഇയി​ലെ പെരുന്നാൾ അവധി. എന്നാൽ, പെരുന്നാൾ ദിനത്തിന്​ അനുസരിച്ച്​ ഈ അവധിയിൽ മാറ്റം വന്നേക്കാം.

ഏപ്രിൽ 21നായിരിക്കും യു.എ.ഇയിൽ പെരുന്നാൾ എന്നാണ്​ വിലയിരുത്തൽ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷം റമദാൻ 29 ദിവസമായിരിക്കും എന്നാണ്​ വിലയിരുത്തിൽ.

Tags:    
News Summary - Eid: Shaikh Muhammad's suggestion to pay salary in advance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.