റാസല്‍ഖൈമ: കനത്ത ചൂടില്‍ വിരുന്നെത്തിയ ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ തിരക്കിലമര്‍ന്ന് ഷോപ്പിങ് മാളുകള്‍. സാധാരണ അവധി ദിനങ്ങളില്‍ സന്ദര്‍ശകരാല്‍ വീര്‍പ്പുമുട്ടാറുള്ള തുറന്ന വിനോദകേന്ദ്രങ്ങളെല്ലാം ബലിപെരുന്നാള്‍ ദിനങ്ങളിലെ അന്തരീക്ഷ ചൂടില്‍ വിജനമായി.
അതേസമയം ബലിപെരുന്നാളിനും ദിവസങ്ങള്‍ക്ക് മുമ്പേ ഓഫറുകള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിച്ച ഷോപ്പിങ് മാളുകളില്‍ പലതും അവധി ദിനങ്ങളില്‍ സംഗീത വിരുന്നുകള്‍ ഒരുക്കിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. റാക് മാളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഗീതപരിപാടികളില്‍ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേര് പങ്കെടുത്തു. റാസല്‍ഖൈമയിലെ പ്രമുഖ മാളുകളിലെല്ലാം പെരുന്നാള്‍ തിരക്ക് ഇന്നലെയും തുടര്‍ന്നു.
അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എമിറേറ്റുകളിലെ ഷോപ്പിങ് മാളുകളും കടുത്ത ചൂടിലെ അവധി സമയം പൊതുജനങ്ങള്‍ക്ക് ആശ്വാസ തീരമായി. ഉല്പന്നങ്ങള് വാങ്ങുന്നതിലുപരി സമയം ചെലവഴിക്കാനായിരുന്നു മലയാളികളുള്‍പ്പെടെയുള്ളവര്‍ കുടുംബവും സുഹൃദ് കൂട്ടവുമായി മാളുകളിലെത്തിയത്. ഇവിടെ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളിലും ഫുഡ് കോര്ട്ടുകളിലുമായിരുന്നു തിരക്കേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.