ദുബൈ: റമദാനിലെ മുപ്പത് ദിനരാത്രങ്ങളിലും നടത്തിയ സാമൂഹിക-സേവന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണത വിഭാവനം ചെയ്ത് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഈദ് സോഷ്യല്‍ മീറ്റ്. യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ല ആക്ടിങ് പ്രസിഡന്‍റ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മഹമൂദ് ഹാജി പൈവളിക പ്രാർഥന നടത്തി. ജില്ല ട്രഷറര്‍ ഹനീഫ് ടി.ആര്‍ ഈദ് സന്ദേശ പ്രസംഗം നടത്തി. ജില്ല കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ. അന്‍വര്‍ നഹ, ദുബൈ കമ്മിറ്റി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍, വൈസ് പ്രസിഡന്‍റ് ഇബ്രാഹിം മൂര്‍ച്ചാണ്ടി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ഹനീഫ് മരവയല്‍, പുന്നക്കന്‍ മുഹമ്മദാലി, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, മുജീബ് മെട്രോ, നാഷിഫ് അലിമിയാന്‍, ജലീൽ പട്ടാമ്പി, എൻ.എ.എം ജാഫർ, സി.എച്ച്. നൂറുദീന്‍, അബ്ബാസ് കെ.പി. കളനാട്, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍, അഷ്റഫ് പാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.