ദുബൈ: യു.എ.ഇയിൽ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജൂൺ 27 മുതൽ 30 വരെ നാലു ദിവസമാണ് പൊതുഅവധി. എന്നാൽ, തുടർന്ന് വരുന്ന ദിവസങ്ങൾ ശനിയും ഞായറും ആയതിനാൽ ഫലത്തിൽ ആറു ദിവസം ജീവനക്കാർക്ക് അവധിയായിരിക്കും.
അവധിക്ക് ശേഷം ജൂലൈ മൂന്നിനായിരിക്കും വീണ്ടും സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക.വിവിധ മന്ത്രാലയങ്ങൾ, ഫെഡറൽ സ്ഥാപനങ്ങൾ, പൊതു, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് ഇത് ബാധകമാണ്.
അറഫ ദിനവും തുടർന്ന് വരുന്ന ഈദുൽ അദ്ഹയും പ്രമാണിച്ച് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്ക് നാലു ദിവസത്തെ പൊതുഅവധി ദിനങ്ങൾ നേരത്തെ യു.എ.ഇ മന്ത്രിസഭ അനുവദിച്ചിരുന്നു. എന്നാൽ, തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.