അബൂദബി: ഈദുല്‍ അദ്ഹയുടെ ഭാഗമായി നടക്കുന്ന മൃഗബലിക്ക് അംഗീകൃത കശാപ്പുശാലകളെ സമീപിക്കണമെന്ന് അബൂദബി സിറ്റി മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. നഗരത്തിലെ കശാപ്പുശാലകള്‍ അത്യാധുനിക ഉപകരണങ്ങളോടു കൂടിയ ലോകോത്തര നിലവാരത്തിലുള്ളവയാണെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
സുരക്ഷിതവും ശുചിത്വമുള്ളതുമായ കശാപ്പുശാലകളിലാവണം മൃഗബലി നല്‍കേണ്ടത്. നഗരത്തിലെ ആധുനിക കശാപ്പുശാലകള്‍ ഉപയോഗിക്കുന്നതിലൂടെ പൊതു സുരക്ഷാ നിലവാരം മാത്രമല്ല ഉറപ്പുവരുത്തുന്നതെന്നും മറിച്ച് ജൈവ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുക കൂടിയാണെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ രോഗവ്യാപനം ഉണ്ടാവുന്നത് തടയാനും ഇത് സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
37000ത്തോളം മൃഗബലികള്ക്കുള്ള സൗകര്യങ്ങളാണ് അബൂദബി സിറ്റി മുനിസിപ്പാലിറ്റി കശാപ്പുശാലകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. മൃഗബലി സുഗമമായി നടത്താന്‍ കശാപ്പുകാരുടെയും സഹായികളുടെയും എണ്ണവും മുനിസിപ്പാലിറ്റി വര്‍ധിപ്പിച്ചിട്ടുണ്ട്.
മൃഗബലി നടത്തുന്നത് താമസക്കാര്‍ കശാപ്പുശാലകളില്‍ ബുക്ക് ചെയ്യണം. എല്ലാ ദിവസവും രാവിലെ ആറു മുതല്‍ വൈകീട്ട് 5.30 വരെയാണ് അബൂദബിയിലെ കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.