ഈദുൽ അദ്​ഹ: ബലികർമ പദ്ധതിയുടെ നിരക്ക്​ നിശ്ചയിച്ചു

ദുബൈ: ഈദുൽ അദ്​ഹയോടനുബന്ധിച്ച്​ ദുബൈയിലും പുറത്തും ബലികർമത്തിൽ പങ്കാളികളാകാൻ നിരക്ക്​ ഇസ്​ലാമികകാര്യ-ചാരിറ്റബിൾ വകുപ്പ്​ നി​ശ്ചയിച്ചു.

എമി​േററ്റിൽ ബലിമൃഗത്തിന്​ 600 ദിർഹമും രാജ്യത്തിന്​ പുറത്ത്​ പങ്കാളികളാകാൻ 350 ദിർഹമുമാണ്​ നിരക്ക്​. യു‌.എ.ഇക്കുള്ളിലെ ഇസ്​ലാമികകാര്യ വകുപ്പി​െൻറ പദ്ധതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കും വിവിധ രാജ്യങ്ങളിലെ നിർധനരായ ആളുകൾക്ക് നൽകാൻ ബലിയറുക്കുന്നവർക്കുമുള്ള നിരക്കാണ്​ പ്രഖ്യാപിച്ചത്​.

വകുപ്പിന്​ കീഴിൽ രജിസ്​റ്റർ ചെയ്​ത ചാരിറ്റബിൾ കൂട്ടായ്​മകളെ തുക നൽകാൻ സമീപിക്കും​.ഈ നിരക്ക്​ സാധാരണ താമസക്കാർ തങ്ങൾക്കും കുടുംബത്തിനും വേണ്ടി ബലിമൃഗങ്ങൾ വാങ്ങുന്നതിന്​ ബാധകമല്ലെന്നും അധികൃതർ വ്യക്​തമാക്കി.

Tags:    
News Summary - Eid-ul-Adha: The rates for the Balikarma scheme have been fixed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 05:05 GMT
access_time 2024-11-08 04:47 GMT