ഈദുൽ ഫിത്ർ: മേയ്​ രണ്ടുമുതൽ സ്​കൂളുകൾക്ക്​ അവധി

ദു​ബൈ: ഈദുൽ ഫിത്​റിന്​ ദുബൈയിലെയും അബൂദബിയിലെയും സ്കൂളുകൾക്ക്​ മെയ്​ രണ്ട്​ മുതൽ ആറ്​​ വരെ അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം വാരാന്ത്യ അവധി കൂടി വരുന്നതിനാൽ ഫലത്തിൽ ​ഏപ്രിൽ 30 മുതൽ മെയ്​ എട്ട്​ വരെ കുട്ടികൾക്ക്​ അവധി ലഭിക്കും. നേ​ര​ത്തെ രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ഏ​പ്രി​ൽ 30 മു​ത​ൽ മേ​യ്​ ആ​റു​വ​രെ ഈ​ദ്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വാ​രാ​ന്ത അ​വ​ധി​ക​ൾ​ക്കു​ശേ​ഷം ഒ​മ്പ​തി​നാ​ണ്​ ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന്​ സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ്​ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ റ​മ​ദാ​ൻ 29 മു​ത​ൽ ശ​വ്വാ​ൽ മൂ​ന്ന്​ വ​രെ​യാ​ണ്​ മ​ന്ത്രാ​ല​യം അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Eid-ul-Fitr: School holidays from May 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.