ദുബൈ: യു.എ.ഇയിലെ ഈദ് അവധി നാളുകൾ ആനന്ദകരമാക്കാന്‍ മികച്ച ടൂർ പാക്കേജുമായി സ്മാർട്ട് ട്രാവൽ. ഇതുവരെ പകല്‍ സമയ വിനോദങ്ങളാണ് ഒരുക്കിയിരുന്നതെങ്കില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ രാത്രികാല വിനോദങ്ങള്‍ക്കും അവസരം ഒരുക്കുകയാണ് ട്രാവല്‍ രംഗത്തെ വിദഗ്ധരായ സ്മാര്‍ട്ട് ട്രാവല്‍സ്. ഒമാനിലെ ഹഫ മുസന്ദത്തില്‍ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സ്വകാര്യ ബീച്ചിൽ രാത്രി യാത്രയും അതിശയകരമായ വാരാന്ത്യ വിനോദവും ഒരുക്കുകയാണ്. ഈ യാത്ര ജീവിതകാലം മുഴുവൻ ഓര്‍ത്തിരിക്കാന്‍ നല്കുന്ന അനുഭവങ്ങള്‍ സമ്മാനിക്കുമെന്ന് സ്മാർട്ട് ട്രാവൽ എം.ഡി. അഫി അഹ്മദ് അവകാശപ്പെട്ടു. യു.എ.ഇയിലെ റെസിഡന്റ് വിസക്കാർക്കും സന്ദർശക വിസക്കാർക്കും യാത്രയിൽ പങ്കാളിയാകാം. യു.എ.ഇയിലെ ട്രാവൽ-ടൂറിസ സേവന രംഗത്തെ മികച്ച ബ്രാൻഡുകളിൽ ഒന്നാണ് സ്മാർട്ട് ട്രാവൽ. സ്വിമ്മിങ്, സ്നോർക്കലിങ്, ബീച്ച് സന്ദർശനം, ബനാന ബോട്ട്, സ്പീഡ് ബോട്ട്, ഫിഷിങ്, തുടങ്ങിയ വിവിധ ആക്ടിവിറ്റികളും അടക്കമുള്ള യാത്രയാണ് സ്മാർട്ട് ട്രാവൽ ഒരുക്കുന്നത്. പകല്‍ സമയങ്ങളിലെ യാത്ര പാക്കേജില്‍ കൂടുതല്‍ വ്യത്യസ്തങ്ങളായ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് അഫി അഹമ്മദ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: +971 56 991 8341, +971 50 756 0778, +971 56 404 1454. ഇ-മെയിൽ: musandam@smarttravels.ae, www.smarttravesl.ae
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.