അജ്മാന്: ആസന്നമായ കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രവാസ ലോകത്തും ആരവം ഉയരുന്നു. പതിവ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി ജനാധിപത്യ കേരളവും പ്രവാസ ലോകവും ഏറെ വീറും വാശിയോടും കൂടിയാണ് നോക്കിക്കാണുന്നത്. തുടര്‍ ഭരണത്തിനായി ഭരണകക്ഷിയായ ഇടതുപക്ഷവും തിരിച്ചുപിടിക്കാൻ പ്രതിപക്ഷമായ യു.ഡി.എഫും കിട്ടുന്നത് ബോണസാക്കാൻ ബി.ജെ.പിയും കൊമ്പു കോര്‍ക്കുമ്പോള്‍ നാട്ടില്‍ മരുഭൂമിയെ വെല്ലുന്ന തീക്കാറ്റാണ് ഉയരുന്നത്. നാട്ടിലെ എല്ലാ കക്ഷികളുടെയും പോഷക സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പ്രവാസലോകത്തും തെരഞ്ഞെടുപ്പ് ചൂടിെൻറ സ്പന്ദനങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. പ്രധാന മുന്നണികളും ചെറു കക്ഷികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതും മുന്നണിവ്യത്യാസമില്ലാതെ നാട്ടില്‍ പ്രകടനങ്ങളും പോസ്റ്റര്‍ യുദ്ധങ്ങളും അരങ്ങേറുന്നതും പ്രവാസലോകത്തെ സാമൂഹിക അകലം പാലിച്ചുള്ള ചെറുകൂട്ടങ്ങളില്പോലും പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബാച്ചിലര്‍ റൂമിലും ചായക്കടകളിലും കമ്പനിവളപ്പിലും നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ തര്‍ക്കങ്ങള്‍ക്കും ബഹളങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും കൈയാങ്കളിക്കുംവരെ ഹേതുവാകുന്നുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതും കാത്ത് ചാനലുകള്‍ക്ക് മുന്നില്‍ കാത്തുനില്ക്കുകയും പ്രഖ്യാപനത്തിലെ അലോസരങ്ങള്‍ പരസ്പരം ചളിവാരിയെറിയുന്നതിനും വെല്ലുവിളികള്‍ക്കും ഇടനല്കുന്നുണ്ട്.
പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്ക് പ്രവാസലോകത്തുള്ള ആത്മ ബന്ധങ്ങളും സ്ഥാപന ബന്ധങ്ങളും പരമാവധി വോട്ടാക്കി മാറ്റാനുള്ള പ്രയത്നത്തിലാണ് അണികളും നേതാക്കളും. പ്രവാസി വോട്ടെന്ന കീറാമുട്ടി ഇനിയും പരിഹരിക്കാതെ നില്‍ക്കുമ്പോഴും തങ്ങളുടെ ഉറച്ച വോട്ടുകളെ വിമാനമൊരുക്കി നാട്ടിലെത്തിക്കാനുള്ള പ്രവാസി സംഘടനകളുടെ ശ്രമങ്ങള്‍ ഇക്കുറിയും വീറും വാശിയോടെയും അരങ്ങേറും. സര്‍ക്കാറും എം.എല്‍.എമാരും നാട്ടില്‍ നടപ്പാക്കിയ വികസനങ്ങളുടെ പട്ടിക സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രവാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ച് പരമാവധി വോട്ട് ശേഖരിക്കാനുള്ള പ്രത്യേക സംവിധാനങ്ങളും പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ വഴി അരങ്ങേറുന്നുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ അരങ്ങുവാഴുന്ന കാലത്ത് കോവിഡ് കൂടി കടന്നുവന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആകെ ഡിജിറ്റല്‍ മയമായിട്ടുണ്ട്. അതിനാൽ നാട്ടിലെ ഓരോ സ്പന്ദനങ്ങളും നിമിഷങ്ങള്‍ക്കകം അറിയാന്‍ കഴിയുന്നു എന്നതും ഓരോ ആളുമായും വ്യക്തിപരമായി സംവദിക്കാന്‍ അവസരമൊരുക്കുന്നു എന്നതും വലിയ നേട്ടമാണ്. പ്രവാസികളും പ്രവാസികളുമായി ആത്മബന്ധമുള്ളവരും നാട്ടിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടുമ്പോഴും പ്രവാസികളുടെ ഇനിയും പരിഹരിക്കാത്ത നിരവധി വിഷയങ്ങള്‍ ആരും ഉയർത്തിക്കൊണ്ടുവരുന്നില്ല എന്ന പരാതി ഇക്കുറിയും നിലനില്ക്കുന്നു. കാക്കത്തൊള്ളായിരം സംഘടനകള്‍ നിലനില്‍ക്കുന്ന പ്രവാസ ലോകത്ത് നിന്നും അത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വ്യക്തമായ മുറവിളികള്‍ ഉയര്‍ന്നുവരുന്നില്ല എന്നതും വിസ്മരിക്കാനാകില്ല. നാട്ടിലെ നേതാക്കള്‍ ഗള്‍ഫിലെത്തി മരുഭൂമിയില്‍ വാഗ്ദാനപ്പെരുമഴ വര്‍ഷിപ്പിച്ച് നാടെത്തുമ്പോള്‍ എല്ലാം വിസ്മരിക്കുന്ന പതിവ് കാഴ്ചയാണ് ഇപ്പോഴും പ്രവാസിക്ക് ദര്‍ശിക്കാനാവുന്നത്.
vote room
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.