ദുബൈ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽ നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. തെരഞ്ഞെടുപ്പിൽ വിജയം നേടിയ എന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ.
ഇന്ത്യയെ കൂടുതൽ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ എല്ലാവിധ വിജയാശംസകളും നേരുന്നു -ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. തന്ത്രപ്രധാനമായ യു.എ.ഇ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനും രണ്ട് ജനതകളുടെയും പ്രയോജനത്തിനായി പൊതുവായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വരും കാലയളവിലും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും മോദിക്ക് അഭിനന്ദനം അറിയിച്ചു.
മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാമ്പത്തിക പുരോഗതി നിലനിർത്തുമെന്നും കഴിഞ്ഞ ദശാബ്ദത്തിൽ നേടിയ ശ്രദ്ധേയമായ നേട്ടങ്ങൾ കെട്ടിപ്പടുക്കുന്നത് തുടരുമെന്ന് വിശ്വസിക്കുന്നതായും, പരസ്പര സഹകരണത്തിന്റെ എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.