ഷനൽ കൗൺസിൽ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാല് വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. സ്ഥാനാർഥികളുടെ അന്തിമപട്ടിക സെപ്റ്റംബർ രണ്ടിന് പ്രസിദ്ധീകരിക്കും. മത്സരാർഥികൾക്ക് ഓൺലൈനായും ഓഫ് ലൈനായും പത്രിക സമർപ്പിക്കാൻ അവസരമുണ്ടായിരുന്നു. ആഗസ്റ്റ് 15നായിരുന്നു പത്രികസമർപ്പണം ആരംഭിച്ചിരുന്നത്.
സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക ഈമാസം 25ന് പുറത്തുവിടും. ആദ്യ ദിവസം 162 പേർ പത്രിക നൽകി. അബൂദബിയിൽ 58 പേരും ദുബൈയിൽ 23 പേരും ഷാർജയിൽ 29 പേരും ആദ്യ ദിവസം പത്രിക സമർപ്പിച്ചു. അജ്മാനിലും ഉമ്മുൽഖുവൈനിലും 12 വീതം സ്ഥാനാർഥികൾ അപേക്ഷ സമർപ്പിച്ചപ്പോൾ,
റാസൽഖൈമയിൽ 19 പത്രിക ലഭിച്ചു. ഫുജൈറയിൽ ഒമ്പത് പേരാണ് അപേക്ഷിച്ചത്. സെപ്റ്റംബർ രണ്ടിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ മത്സരചിത്രം തെളിയും. ഒക്ടോബർ ഏഴിനാണ് ഫെഡറൽ നാഷനൽ കൗൺസിൽ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.