അബൂദബി: അബൂദബിയുടെ നിരത്തുകളില്‍ ഇലക്ട്രിക് ബസുകള്‍ അടുത്തവര്‍ഷം അവസാനത്തോടെ ഓടിത്തുടങ്ങും. ശബ്ദവും പുകയും ഇല്ലാത്ത, പരിസ്ഥിതിയെ മലിനമാക്കാത്ത ഗതാഗതസംവിധാനം രാജ്യത്ത് നടപ്പാക്കുന്നതിെൻറ തുടര്‍ച്ചയാണ് ഇലക്ട്രിക് ബസുകളുടെ സര്‍വിസിലൂടെ ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തുടക്കമെന്ന നിലയില്‍ പൊതുഗതാഗത സേവനത്തിനും വിനോദ സഞ്ചാരത്തിനുമാണ് ഇലക്ട്രിക് ബസുകള്‍ റോഡിലിറങ്ങുക.
എന്നാല്‍, ക്രമേണ സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ എല്ല ഡീസല്‍ വാഹനങ്ങള്‍ക്കും മറ്റു മലിനീകരണ വാഹനങ്ങള്‍ക്കും പകരമാവുക എന്ന ബൃഹത്തായ ലക്ഷ്യമാണുള്ളത്.
നിലവില്‍ അബൂദബില് ഇലക്ട്രിക് കാറുകളുടെ സേവനം ലഭ്യമാവുന്നുണ്ട്. വാനുകള്‍, ലോറികള്‍ എന്നിവയില്‍ പരീക്ഷണം നടത്താനും പദ്ധതിക്കു പിന്നിലുള്ള കമ്പനികള്‍ ആലോചിക്കുന്നുണ്ട്.
പൊതുഗതാഗത സേവനത്തിനായി 34 സീറ്റുള്ള ബസും വിനോദസഞ്ചാരികള്‍ക്കായി 30 സീറ്റുള്ള ബസുമാണ് പുറത്തിറക്കിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 95 കി.മീ. സഞ്ചരിക്കും. 20 മിനിറ്റിനുള്ളില്‍ ബസ് ബാറ്ററികള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്നതിനിടെ 10 സെക്കന്‍ഡിനകം ബാറ്ററി ചാര്‍ജ് ചെയ്യാവുന്ന ലോകത്തെ ഏറ്റവും വേഗമേറിയ ചാര്‍ജിങ് സംവിധാനം ബസിെൻറ പ്രത്യേകതയാണ്.
ബസ്സ്റ്റോപ്പിലും ഡിപ്പോയിലും ചാര്‍ജിങ് സംവിധാനമുണ്ടാകും. പരമാവധി 25 വര്‍ഷം വരെ ഉപയോഗിക്കാവുന്ന ബാറ്റിയില്‍ നിമിഷങ്ങള്‍ക്കകം 70 ശതമാനത്തിലേറെ ചാര്‍ജ് ചെയ്യാമെന്നതിനാല്‍ യാത്ര തടസ്സപ്പെടില്ല. ആവശ്യമായ പരിശീലനം ബസ് ഓപറേറ്റര്‍മാര്‍ക്കു നല്‍കും. 320 കിലോവാട്ട് ശേഷിയുള്ള ബാറ്ററി 20 മിനിറ്റുകൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
അല്‍ ഫാഹിം ഗ്രൂപ്പിെൻറ ഭാഗമായ എമിറേറ്റ്സ് ഗ്ലോബല്‍ മോട്ടോര്‍ ഇലക്ട്രിക്, പവര്‍ ഗ്രിഡുകളിലെ വിദഗ്ധരായ ഹിറ്റാച്ചി എനര്‍ജി, ബാറ്ററി നിര്‍മാതാക്കളായ യിന്ലോങ് എനര്‍ജി എന്നിവര്‍ തമ്മിലുള്ള സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അബൂദബി എമിറേറ്റിെൻറ നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ച് സര്‍വിസിനു സജ്ജമായ പുതിയ ബസുകള്‍ ലോഞ്ചിങ്ങില്‍ പ്രദര്‍ശിപ്പിച്ചു. 2019 അവസാനത്തോടെയാണ് ബസുകള്‍ യു.എ.ഇയില്‍ എത്തിയത്. കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും പരീക്ഷണ ഓട്ടം നടത്തിവരുകയായിരുന്നു.
രണ്ടു വര്‍ഷം നീണ്ട സുരക്ഷാപരിശോധനകള്‍ക്കും പരീക്ഷണയോട്ടത്തിനുംശേഷമാണ് ബസ് പുറത്തിറക്കുന്നത്.
സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി), ദുബൈ ആര്.ടി.എ അടക്കം വിവിധ എമിറേറ്റുകളിലെ പ്രാദേശിക ഗതാഗത വകുപ്പുമായും ജി.സി.സി-മധ്യപൂര്‍വദേശ രാജ്യങ്ങളുമായും ഇലക്ട്രിക് വാഹന ഗതാഗതം സംബന്ധിച്ച് ചര്‍ച്ച നടത്തിവരുകയാണ്.
വരുംനാളുകളില്‍ മേഖലയില്‍ മുഖ്യ ഗതാഗതസംവിധാനമായി ഇലക്ട്രിക് ബസ് മാറുമെന്നും ഹിറ്റാച്ചി എനര്‍ജി മാനേജിങ് ഡയറക്ടര്‍ ഡോ. മുസ്തഫ അല്‍ ഗുസെരി പറഞ്ഞു.
അന്തിമ തീരുമാനമായാല്‍ അബൂദബി നഗരത്തിലെ ബസ് റൂട്ടിെൻറ വിശദാംശങ്ങള്‍ ഗതാഗത വകുപ്പ് പുറത്തുവിടുമെന്നും പദ്ധതിയുടെ നടത്തിപ്പിനു പിന്നിലുള്ളവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.