ദുബൈ: കാർബൺ ബഹിർഗമനമില്ലാത്ത വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നവർക്കായി യു.എ.ഇ ഉൗർജ മന്ത്രാലയം ഇൻസെൻറീവ് പദ്ധതി അവതരിപ്പിച്ചു. ഗ്രീൻ ബാങ്ക് വായ്പ, ഗ്രീൻ ഇൻഷുറൻസ് പദ്ധതി, ആകർഷകമായ വൈദ്യുതി കാർ വില, ഗ്രീൻ രജിസ്ട്രേഷൻ എന്നിവയിലൂടെയാണ് ഇൻസെൻറീവ് ലഭ്യമാക്കുക. ഇതു സംബന്ധിച്ച് ദുബൈ എമിറേറ്റ്സ് ടവറിൽ ഉൗർജ മന്ത്രി സുഹൈൽ ആൽ മസ്റൂഇ പ്രഖ്യാപനം നടത്തി. ഫെഡറൽ മന്ത്രിസഭകളും ഏജൻസികളും പത്ത് ശതമാനം വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
ദീർഘകാലാടിസ്ഥാനത്തിൽ ഇത് 20 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. 2020ഒാടെ15 ശതമാനം കാർബൺ ബഹിർമനം കുറക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബാങ്കുകൾ, കാർ കമ്പനികൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, തുടങ്ങിയവയുമായി സഹകരിച്ചുള്ള പുതിയ ഇൻസെൻറീവ് പദ്ധതി ഉപഭോക്താക്കൾക്ക് സന്തോഷകരമായ വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയിൽ ൈവദ്യുതി കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ദുബൈ ഉൗർജ സുപ്രീം കൗൺസിലും നടപടിയെടുത്ത് വരുന്നുണ്ട്. കൗൺസിലിെൻറ 45ാം യോഗത്തിൽ ദുബൈ ജല^വൈദ്യുതി അതോറിറ്റി, ദുബൈ നഗരസഭ എന്നിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തതത്. സർക്കാർ സ്ഥാപനങ്ങൾ പുതിയ വാഹനങ്ങൾ വാങ്ങുേമ്പാൾ അവയുടെ പത്ത് ശതമാനം ഹൈബ്രിഡ്, വൈദ്യുതി വാഹനങ്ങളായിരിക്കണമെന്ന് ഉൗർജ സുപ്രീം കൗൺസിൽ 2016 നവംബർ ഒന്നിന് നിർദേശിച്ചിരുന്നു. 2020ഒാടെ മൊത്തം വാഹനങ്ങളുടെ രണ്ട് ശതമാനവും 2030ഒാടെ പത്ത് ശതമാനവും ഹൈബ്രിഡ്, വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുക എന്ന യജ്ഞത്തിെൻറ ഭാഗമായിട്ടാണ് നിർദേശം പുറപ്പെടുവിച്ചത്. ഇതുവഴി 2021ഒാടെ ദുബൈയിൽ 19 ശതമാനം കാർബൺ ബഹിർഗമനം കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.