കരുത്തുനേടണമോരോരോ വിപത്തിലും നമ്മൾ... ഇത്​ പ്രവാസികളുടെ അതിജീവന ഗാനം VIDEO

ദുബൈ: കോവിഡല്ല ഇതിനേക്കാൾ വലിയ വെല്ലുവിളികൾ വന്നാലും തളർത്താനും​ തോൽപ്പിക്കാനുമാവില്ല പ്രവാസി സമൂഹത്തെ എന്ന്​ വിളിച്ചു പറഞ്ഞ്​ സംഗീത ചിത്രം. പരസ്​പരം കരുതലും കാവലുമായി നിന്ന്​ കരുത്തുപകരണമെന്ന്​ ആഹ്വാനം ചെയ്ത്​ പ്രവാസികളെ ചേർത്തു പിടിക്കുന്ന ഗാനമൊരുക്കിയത്​ തൊഴിലാളികൾക്ക്​ ശമ്പള സഹിതം അവധി നൽകി നാട്ടിലേക്ക്​ വിമാനം ചാർട്ടർ ചെയ്​ത അമ്പലപ്പൂഴ സ്വദേശിയും എലൈറ്റ്​ ഗ്രൂപ്പ്​ ഒാഫ്​ കമ്പനീസ്​ മാനേജിങ് ഡയറക്ടറുമായ ആർ. ഹരികുമാറാണ്​.

കോവിഡ്​ പ്രതിസന്ധികളുടെ തുടക്കഘട്ടത്തിൽ ജീവനക്കാർ ആശങ്കകൾ പങ്കുവെച്ച ഘട്ടത്തിൽ തന്നെ അവരുടെ സുരക്ഷ ത​​​​െൻറ ഉത്തരവാദിത്വമാണെന്ന്​ പ്രഖ്യാപിച്ചിരുന്ന ഹരികുമാർ ജീവനക്കാരുടെ മനസിലെ കോവിഡ് പരിഭ്രാന്തികൾ ഒഴിവാക്കി, ആത്മധൈര്യം പകരുവാൻ ലക്ഷ്യമിട്ടാണ്​ ദ പാൻഡമിക്​ ഡേയ്​സ്​ എന്ന്​ പേരിട്ട ആൽബമൊരുക്കിയത്​. ക്വാറൻറീനിൽ കഴിയേണ്ടി വന്ന ജീവനക്കാർക്കായി അത്യാധുനിക സൗകര്യങ്ങളും മാനസിക ഉല്ലാസത്തിനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഇത്​ ത​​​​െൻറയോ സ്ഥാപനത്തി​​​​െൻറയോ പേരിലല്ല, നാടുംവീടുംവിട്ട്​ ലോകത്തി​​​​െൻറ പലകോണുകളിൽ പോയി അധ്വാനിക്കുന്ന ഒാരോ മനുഷ്യരുടെയും പേരിലുള്ള അതിജീവന പ്രഖ്യാപനമാണെന്ന്​ ഹരികുമാർ പറയുന്നു. ഏ​ഴ​ു മിനിറ്റോളം നീളുന്ന ആൽബത്തിൽ എലൈറ്റ്​ ഗ്രൂപ്പിലെ ഉദ്യോഗസ്​ഥരും ജീവനക്കാരും രംഗത്തുവരുന്നു.

Full View

പ്രമുഖ ഗാനരചയിതാവ്​ രാജീവ്​ ആലുങ്കലാണ്​ മലയാളത്തിൻ തണലുംതാണ്ടി എന്നാരംഭിക്കുന്ന വരികളെഴുതിയത്​. അജയ്​ സരിഗമ ഇൗണമിട്ടു. ചിത്രകാരൻ അഷർ ഗാന്ധി എഡിറ്റിങും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചു. എം.ജി. സുരേഷ്, വീണ, ദീപാ രാജീവ്, മുരളി സുകുമാരൻ, ശ്രീജിത്, കാർത്തിക്, ജയരാജ്, ബിപിൻ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ജീവനക്കാരുടെ ക്ഷേമകാര്യങ്ങൾക്കും വിനോദങ്ങൾക്കുമായി എലൈറ്റ് ഗ്രൂപ്പ് ഒാഫ് കമ്പനിയിൽ ഡെൻസി, ഷർമി എന്നിവരുടെ നേതൃത്വത്തില്‍ ക്ലബുകൾ  പ്രവർത്തിക്കുന്നുണ്ട്​.

Tags:    
News Summary - Elite Club Pravasi Song R Harikumar -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.