ഇതിനു മുമ്പ് ഇറങ്ങിയ പത്തു പുസ്തകങ്ങളും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യപ്പെട്ടതാണ്. ഹരിതം ബുക്സാണ് പ്രസാധകർ. ഹൃദയത്തിൽ നന്മയുള്ള മനുഷ്യർ ജീവിതത്തിൽ അനുഭവിക്കുന്ന മാനസികമായ വിവിധ ഘട്ടങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന മനോഹരമായ നോവലാണ് എലിസിയം. താൻ ആഗ്രഹിച്ച നിലയിൽ എത്താനുള്ള കഷ്ടപ്പാടുകൾക്കിടയിൽ നിരവധി പേരെ പിന്നിലാക്കേണ്ടി വരും. പക്ഷേ, ഒടുവിൽ വിജയം വരിക്കുമ്പോൾ ആ മനുഷ്യരെ കുറിച്ചുള്ള ചിന്തകളിൽ മനസ്സ് വേദനിക്കുന്ന നന്മയുള്ളവരുടെ കഥയാണിത്.
പുസ്തകം: ‘എലിസിയം’ .എഴുത്തുകാരി: അനുജ നായർ. പ്രസാധകർ: ഹരിതം ബുക്സ്
ഒരു ഗോത്രവർഗ ആദിവാസിയുടെ സത്യാന്വേഷണത്തിന് അന്ത്യം
ലോകപ്രശസ്തരായ ധിഷണാശാലികളുടെ ഇസ്ലാം ആശ്ലേഷണത്തിന്റെ കഥകൾ നിരവധിയുണ്ട്. അവക്കെല്ലാം എതിർദിശയിലുള്ള ഒരു കഥയാണ് പി.എൻ. സോമന്റെ ഒരു ഗോത്രവർഗ ആദിവാസിയുടെ സത്യാന്വേഷണത്തിന് അന്ത്യം എന്ന പുസ്തകം. വിസ്ഡം ബുക്സാണ് പ്രസാധകർ. ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിലെ ഹാൾ നമ്പർ ഏഴിലെ സ്റ്റാളിൽ ഇസെഡ്.സി 23ൽ പുസ്തകം ലഭിക്കും.
പുസ്തകം: ഒരു ഗോത്രവർഗ ആദിവാസിയുടെ സത്യാന്വേഷണത്തിന് അന്ത്യം. എഴുത്തുകാരൻ: പി.എൻ. സോമൻ.
പ്രസാധകർ: ഹരിതം ബുക്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.