ദുബൈ: കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാന സർവിസ് നിർത്തലാക്കിയതിനെതിരെ ഇ-മെയിൽ കാമ്പയിനുമായി സംഘടനകൾ. മലബാർ ഡെവലപ്മെന്റ് ഫോറം ഉൾപ്പെടെയുള്ള സംഘടനകളാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
എയർ ഇന്ത്യ മേധാവിക്ക് ഇ-മെയിൽ അയക്കൽ, ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കൽ, https://socialwaves.in/mdf-4jf എന്ന ലിങ്ക് വഴി പ്രതിഷേധം അറിയിക്കൽ തുടങ്ങിയവയാണ് എം.ഡി.എഫ് ആസൂത്രണം ചെയ്യുന്നത്. എയർ ഇന്ത്യയുടെ വിവിധ ഇ-മെയിൽ വിലാസം സഹിതമാണ് കാമ്പയിൻ നടക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തും സ്റ്റാറ്റസ് ഇട്ടും പ്രതിഷേധം അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.