അബൂദബി: മുസഫ വ്യവസായിക മേഖലയിലെ തൊഴിലാളികള്‍ക്ക് അത്യാഹിത ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കാന്‍ ലൈഫ്കെയര്‍ ഹോസ്പിറ്റല്‍ പ്രത്യേക അത്യാഹിതവിഭാഗം ആരംഭിച്ചു. രോഗികള്‍ക്ക് അടിയന്തരപരിചരണം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങള്‍ കൈവരിച്ച ആശുപത്രിക്ക് അബൂദബി ആരോഗ്യവകുപ്പ് (ഡി.ഒ.എച്ച്) ലൈസന്‍സ് അനുവദിച്ചതിന് പിന്നാലെയാണ് പ്രത്യേകവിഭാഗം പ്രവര്‍ത്തനം തുടങ്ങിയത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള കേസുകളടക്കം വ്യവസായിക തൊഴിലിടങ്ങളിലെ പരിക്കുകള്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും പുതിയ അത്യാഹിതവിഭാഗം മുഴുവന്‍സമയ വൈദ്യപരിചരണവും അടിയന്തരചികിത്സയും നല്‍കും.
മുസഫ പൊലീസ് ലെഫ്റ്റനന്റ് കേണല്‍ സുല്‍ത്താന്‍ ഹാദിര്‍, മുസഫ മുനിസിപ്പാലിറ്റി മാനേജര്‍ ഹമീദ് അല്‍ മര്‍സൂഖി, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സി.ഇ.ഒ ജോണ്‍ സുനില്‍, സി.ഒ.ഒ സഫീര്‍ അഹമ്മദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മുറിവുകള്‍, സൂര്യാഘാതം, പൊള്ളല്‍, ചൊറിച്ചില്‍, ഒടിവുകള്‍, ചതവ്, തലക്കേല്‍ക്കുന്ന പരിക്കുകള്‍, നട്ടെല്ലിനേല്‍ക്കുന്ന ആഘാതം തുടങ്ങിയവയാണ് മേഖലയില്‍ അടിയന്തര പരിചരണം ആവശ്യമായ മറ്റു കേസുകള്‍. സി.പി.ആറും സ്റ്റെബിലൈസേഷനും നല്കുന്ന പ്രീ-ഹോസ്പിറ്റല്‍ ആംബുലന്‍സ് സേവനവും വിഭാഗത്തില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.