ദുബൈ: എമിറേറ്റിലെ പ്രമുഖ പണ്ഡിതൻ ശൈഖ് മുഹമ്മദ് അലി ബിൻ അൽ ശൈഖ് അബ്ദുറഹ്മാൻ സുൽത്താൻ അൽ ഉലമ(104) അന്തരിച്ചു. 1920ൽ ജനിച്ച അദ്ദേഹം കൈറോയിലെ വിഖ്യാതമായ അൽ അസ്ഹർ സർവകലാശാലയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. 40 വർഷം സുൽത്താൻ അൽ ഉലമ സ്കൂൾ ഫോർ റിലീജിയസ് സയൻസസിൽ അറബിക്, ശരീഅ അധ്യാപകനായിരുന്നു.
70 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇതിൽ 11 വാള്യങ്ങളുള്ള ഖുർആൻ വിശദീകരണ ഗ്രന്ഥവുമുൾപ്പെടും. 200ലേറെ ചാരിറ്റി പദ്ധതികൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. 2016ൽ ദുബൈ ഖുർആൻ അവാർഡിന്റെ ഇസ്ലാമിക് പേഴ്സനാലിറ്റി ഓഫ് ദ ഇയർ പുരസ്കാരം നേടിയിട്ടുണ്ട്.
ശൈഖ് മുഹമ്മദ് അലിയുടെ നിര്യാണത്തിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അനുശോചിച്ചു. ദുബൈയിലെ വിശിഷ്ട പണ്ഡിതന്മാരിൽ ഒരാളായിരുന്നുവെന്നും നൂറുകണക്കിന് വിദ്യാർഥികൾ അദ്ദേഹത്തിന്റെ കീഴിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ടെന്നും എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.