ദുബൈ: അങ്ങിങ്ങായ ചിതറിക്കിടന്നിരുന്ന എമിറേറ്റുകളുടെ കൂട്ടത്തെ ഒരു കൊടിക്കു താഴെ ഒരുമിച്ച് ചേർത്തതിെൻറ 50ാം വാർഷികാഘോഷത്തിന് യു.എ.ഇയിൽ ഇന്ന് തുടക്കം. 2021 യു.എ.ഇയുടെ 50ാം വർഷമായി യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ പ്രഖ്യാപിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ ആഘോഷങ്ങൾക്ക് കൊടിയേറുന്നത്. മഹാമാരിയുടെ പിടിയിലാണെങ്കിലും ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷത്തിെൻറ പകിട്ടിന് ഒരു തരിപോലും കുറവുണ്ടാകില്ല. 2022 മാർച്ച് 31വരെ നീളുന്ന ആഘോഷങ്ങളിൽ ലോകത്തിെൻറ ശ്രദ്ധയാകർഷിക്കുന്ന വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിക്കും.
യു.എ.ഇയെ മാതൃരാജ്യമായി കരുതുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ഉത്സവ മനോഭാവത്തോടെയായിരിക്കും 50ാം വർഷ ആഘോഷങ്ങൾ. രാഷ്ട്രനിർമാണത്തിന് നേതൃത്വം നൽകിയ സ്ഥാപക പിതാക്കന്മാരുടെ സ്മരണ പുതുക്കുന്നതോടൊപ്പം അടുത്ത അര നൂറ്റാണ്ടത്തേക്ക് രാജ്യത്തെ പാകപ്പെടുത്തുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. ദുബൈ എക്സ്പോ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ സുവർണ ജൂബിലിക്ക് പകിട്ടേകും. ഒന്നര വർഷം മുമ്പാണ് യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കായി കമ്മിറ്റി രൂപവത്കരിച്ചത്. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദിെൻറയും ഡെപ്യൂട്ടി ചെയർമാൻ ശൈഖ മർയം ബിൻത് മുഹമ്മദ് ബിൻ സായിദിെൻറയും നേതൃത്വത്തിലെ സമിതിയാണ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് രൂപം നൽകിയത്. ഡിസംബർ രണ്ടിനാണ് രാജ്യത്തിെൻറ ദേശീയദിനം.
1971ൽ അബൂദബി ഭരണാധികാരിയായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നെഹ്യാെൻറ നേതൃത്വത്തിൽ സ്വതന്ത്ര ഫെഡറേഷൻ രൂപവത്കരിക്കുേമ്പാൾ അബൂദബി, ദുബൈ, ഷാർജ, ഫുജൈറ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നീ ആറ് എമിറേറ്റുകളാണ് നിലവിലുണ്ടായിരുന്നത്. ഒരു വർഷത്തിനപ്പുറം ഏഴാം എമിറേറ്റായ റാസൽഖൈമ പിറവികൊണ്ടു.
പരസ്പരം അത്ര സഹകരണത്തിലല്ലാതിരുന്ന എമിറേറ്റുകളെയാണ് ഒരുകുടക്കീഴിൽ അണിനരത്തിയത്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍സുല്‍ത്താന്‍ അല്‍ െനഹ്യാെൻറയും രാഷ്ട്രശില്പി ശൈഖ് റാശിദ് ബിന്‍ സായിദ് ആല് മക്തൂമിെൻറയും നേതൃത്വത്തില്‍ ജുമൈറയിലെ യൂനിയന്‍ ഹൗസിലായിരുന്നു ചരിത്ര പ്രഖ്യാപനം.
അറബ് ലോകത്തുനിന്ന് ആദ്യമായി ചൊവ്വയിലേക്ക് പേടകം െതാടുത്തുവിട്ട് വിജയിപ്പിച്ചതിെൻറ പകിട്ടുമായാണ് രാജ്യം 50ാം വാർഷിത്തിലേക്ക് പ്രവേശിക്കുന്നത്. കൈയിൽ ഒരുപിടി പ്രോജക്ടുകളുണ്ട്. ചൊവ്വയും ചന്ദ്രനും കടന്ന് കുതികുതിക്കുന്ന പദ്ധതികളാണ് സുവർണജൂബിലി വർഷത്തിൽ അണിയറയിൽ ഒരുങ്ങുന്നത്.മഹാമാരിയെ സമർഥമായി പ്രതിരോധിച്ചതിെൻറ ആശ്വാസവും രാജ്യത്തിെൻറ എടുത്തുപറയത്തക്ക നേട്ടമായി ഈ കാലത്ത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.