ദുബൈ: ജൂലൈ ഒന്ന് മുതൽ 14 വരെ ഇംഗ്ലണ്ടിൽ നടക്കുന്ന വിംബിൾട്ടൺ ടെന്നിസ് ചാമ്പ്യൻഷിപ്പിന്റെ ഒഫീഷ്യൽ എയർലൈൻ പാർട്ണറായി ദുബൈയുടെ ദേശീയ എയർലൈനായ എമിറേറ്റ്സ് എയർലൈൻ. ഇതാദ്യമായാണ് എമിറേറ്റ്സ് വിംബിൾട്ടൺ ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക എയർലൈൻ പാർട്ണറാകുന്നത്. ഇത് സൂചിപ്പിക്കുന്നതിനായി വിംബിൾടണിന്റെ പ്രത്യേക ലോഗോയും വിമാനത്തിൽ എമിറേറ്റ്സ് പതിച്ചിട്ടുണ്ട്. എ380 വിമാനമായിരിക്കും ടൂർണമെന്റിലുടനീളം എമിറേറ്റ്സിനായി സർവിസ് നടത്തുക. ഇംഗ്ലണ്ടിലെ ആൾ ഇംഗ്ലണ്ട് ലോൺ ടെന്നിസ് ക്ലബിലാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂലൈ ഒന്നിനാണ് ഈ വർഷത്തെ മൂന്നാം ഗ്രാൻഡ് സ്ലാം ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. ലണ്ടൻ ഹീത്രു, മാഞ്ചസ്റ്റർ, വാഷിങ്ടൺ ഡി.സി, പാരിസ്, ന്യൂയോർക്ക്, കാസാബ്ലാങ്ക, സൂറിച്ച്, ബ്രിസ്ബേൻ, ബാർസിലോണ, പെർത്ത് എന്നീ നഗരങ്ങളിലേക്ക് ഈ ദിവസങ്ങളിൽ എമിറേറ്റ്സ് സർവിസ് നടത്തും. ലോകത്തെ ഏറ്റവും പ്രശസ്തമായ ടെന്നിസ് ചാമ്പ്യൻഷായ വിംബിൾടണിന്റെ ഔദ്യോഗിക എയർലൈൻ പാർട്ണറാവുന്നതിൽ ഏറെ ആവേശഭരിതരാണെന്ന് എമിറേറ്റ്സ് എയർലൈൻ പ്രസിഡന്റ് സർ ടിം ക്ലാർക്ക് പറഞ്ഞു. ലോകത്തെ ടെന്നിസ് ആരാധകരുമായി മികച്ച ബന്ധം ശക്തിപ്പെടുത്താനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. ലോകത്തെ വിത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ടെന്നിസ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചാമ്പ്യൻഷിപ്പാണ് വിംബിൾടൺ. കളി കാണാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് എമിറേറ്റ്സിലെ മികച്ച അനുഭവങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ: എയർലൈൻ രംഗത്തെ ലോകോത്തര മികവിനുള്ള സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡുകൾ ദുബൈയിലെ എമിറേറ്റ്സ് തൂത്തുവാരി. ലോകത്തെ ഏറ്റവും മികച്ച് ഇൻഫ്ലൈറ്റ് വിനോദം ഉൾപ്പെടെ ഏഴ് വിഭാഗം പുരസ്കാരങ്ങളാണ് എമിറേറ്റ്സ് സ്വന്തമാക്കിയത്. നൂറിലധികം രാജ്യങ്ങളിലെ ആയിരത്തിലധികം ബിസിനസ്, വിനോദ യാത്രക്കാർ നടത്തുന്ന വോട്ടിങിലൂടെയാണ് എയർട്രാക്സ് വേൾഡ് എയർലൈൻ അവാർഡുകൾ നിശ്ചയിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ്, ഏറ്റവും മികച്ച ഫസ്റ്റ്ക്ലാസ് സുഖ സൗകര്യങ്ങൾ, മിഡിലീസ്റ്റിലെ ഏറ്റവും മികച്ച ഫസ്റ്റ്ക്ലാസ് എയർലൈൻ എന്നീ അവാർഡുകൾക്ക് പുറമേ മിഡിലീസ്റ്റിലെ മികച്ച ഫസ്റ്റ്ക്ലാസ് ഓൺബോർഡ് കാറ്ററിങ്, മിഡിലീസ്റ്റിലെ മികച്ച കുടുംബ സൗഹൃദ എയർലൈൻ, മികച്ച പ്രീമിയം ഇക്കണോമിക്സ് ക്ലാസ് എയർലൈൻ, പ്രീമിയം ഇക്കണോമി ക്ലാസ് ഓൺബോർഡ് കാറ്ററിങ് എന്നീ വിഭാഗങ്ങളിലും അവാർഡ് എമിറേറ്റ്സ് നേടി. ലണ്ടനിൽ നടന്ന ചടങ്ങിൽ യു.കെ കോർപറേറ്റ് സെയിൽസ് മാനേജർ ഗ്രഹാം പേപേ അവാർഡുകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.