ദുബൈ: മേഖലയിൽ സംഘർഷം ഉയരുന്ന സാഹചര്യത്തിൽ ഈ മാസം 23 വരെ ദുബൈയിൽനിന്ന് ഇറാഖ്, ഇറാൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സർവിസുകൾ എമിറേറ്റ്സ് എയർലൈൻ റദ്ദാക്കി.
ദുബൈ വഴി ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കുള്ള ട്രാൻസിറ്റ് യാത്രകളും അനുവദിക്കില്ലെന്ന് എമിറേറ്റ്സ് വാർത്തക്കുറിപ്പിൽ അറിയിച്ചു. തെഹ്റാൻ, ബഗ്ദാദ്, ഇർബിൽ എന്നിവിടങ്ങളിലേക്ക് ഫ്ലൈ ദുബൈയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ അടിയന്തരമായി യാത്ര ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
മുമ്പ് ഇറാനിലേക്കും തിരിച്ചുമുള്ള സർവിസ് ഒക്ടോബർ എട്ട് വരെ റദ്ദാക്കുകയും പിന്നീട് 16 വരെ നീട്ടുകയും ചെയ്തിരുന്നു. സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും സർവിസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ലബനാലിലേക്കുള്ള സർവിസുകൾ ഒക്ടോബർ 31 വരെ റദ്ദാക്കിയതായും എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.