ദുബൈ: മുഴുവൻ യാത്രക്കാർക്കും കോവിഡ് ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഡിസംബർ ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ആനൂകൂല്യം.കോവിഡ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പ്രത്യേകം ചാർജ് ഈടാക്കാതെയാണ് എമിറേറ്റ്സ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്നത്. ടിക്കറ്റ് തുകയിൽ ഇൻഷുറൻസും ഉൾപ്പെടും. എ.ഐ.ജി ട്രാവൽ ഇൻഷുറൻസുമായി സഹകരിച്ചാണ് പദ്ധതി. ഡിസംബർ ഒന്ന് മുതലാണ് ആനുകൂല്യം ലഭിക്കുക. വിമാന യാത്രാരംഗത്ത് ആദ്യമായാണ് ഇത്തരമൊരു ആനുകൂല്യമെന്ന് അധികൃതർ അവകാശപ്പെട്ടു.
എമിറേറ്റ്സുമായി കോഡ് ഷെയറിങ്ങുള്ള വിമാനങ്ങൾക്കും ഇത് ബാധകമാണ്. ഈ ടിക്കറ്റുകളുടെ നമ്പർ 176ലാണ് തുടങ്ങുക. യാത്രക്കിടെ കോവിഡ് പകർന്ന് വിദേശത്ത് ചികിത്സ വേണ്ടിവന്നാൽ അഞ്ച് ലക്ഷം ഡോളർ വരെ മെഡിക്കൽ ഇൻഷുറൻസ് ലഭിക്കും.യാത്രക്കാരനോ ബന്ധുവിനോ കോവിഡ് ബാധിച്ചതിനെ തുടർന്ന് യാത്ര റദ്ദാക്കേണ്ടി വന്നാൽ നഷ്ടപരിഹാരം ലഭിക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.