Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാത്രക്കാർക്ക്...

യാത്രക്കാർക്ക് ഇൻഷുറൻസ് പദ്ധതിയുമായി എമിറേറ്റ്സ് എയർലൈൻസ്

text_fields
bookmark_border
യാത്രക്കാർക്ക് ഇൻഷുറൻസ് പദ്ധതിയുമായി എമിറേറ്റ്സ് എയർലൈൻസ്
cancel

ദുബൈ: മുഴുവൻ യാത്രക്കാർക്കും കോവിഡ് ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഡിസംബർ ഒന്നിന് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ആനൂകൂല്യം.കോവിഡ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പ്രത്യേകം ചാർജ് ഈടാക്കാതെയാണ് എമിറേറ്റ്സ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്നത്​. ടിക്കറ്റ് തുകയിൽ ഇൻഷുറൻസും ഉൾപ്പെടും. എ.ഐ.ജി ട്രാവൽ ഇൻഷുറൻസുമായി സഹകരിച്ചാണ് പദ്ധതി. ഡിസംബർ ഒന്ന് മുതലാണ് ആനുകൂല്യം ലഭിക്കുക. വിമാന യാത്രാരംഗത്ത് ആദ്യമായാണ് ഇത്തരമൊരു ആനുകൂല്യമെന്ന് അധികൃതർ അവകാശപ്പെട്ടു.

എമിറേറ്റ്​സുമായി കോഡ് ഷെയറിങ്ങുള്ള വിമാനങ്ങൾക്കും ഇത് ബാധകമാണ്. ഈ ടിക്കറ്റുകളുടെ നമ്പർ 176ലാണ് തുടങ്ങുക. യാത്രക്കിടെ കോവിഡ് പകർന്ന് വിദേശത്ത് ചികിത്സ വേണ്ടിവന്നാൽ അഞ്ച് ലക്ഷം ഡോളർ വരെ മെഡിക്കൽ ഇൻഷുറൻസ് ലഭിക്കും.യാത്രക്കാരനോ ബന്ധുവിനോ കോവിഡ് ബാധിച്ചതിനെ തുടർന്ന് യാത്ര റദ്ദാക്കേണ്ടി വന്നാൽ നഷ്​ടപരിഹാരം ലഭിക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insurance planEmirates Airlines
Next Story