എമിറേറ്റ്​സ്​ കമ്പനീസ്​ ഹൗസ്​ സ്​റ്റാർട്ടപ്പ്​ പദ്ധതി: അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

ദുബൈ: നവ മലയാളി സംരംഭകർക്ക്​ മുതൽ മുടക്കാൻ ദുബൈയിലെ ഏറ്റവും വലിയ ഗവ. സർവീസ്​ ദാതാക്കളായ എമിറേറ്റ്​സ്​ കമ്പനീസ്​ ഹൗസ്​ (ഇ.സി.എച്ച്​) ആവിഷ്​ക്കരിച്ച ECH Startup Factory യിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2020 സെപ്​റ്റംബർ 30വരെ നീട്ടിയതായി കമ്പനി സി.ഇ.ഒ ഇഖ്​ബാൽ മാർക്കോണി അറിയിച്ചു. ദുബൈ എക്​സ്​പോ 2020 ​​​െൻറ ഭാഗമായിട്ടായിരുന്നു എമിറേറ്റ്​സ്​ കമ്പനീസ്​ ഹൗസ്​ ഇത്തരമൊരു അവസരം മുന്നോട്ട്​ വെച്ചത്​. കോവിഡ്​ പശ്ചാത്തലത്തിൽ കൂടുതൽ നവീന ആശയങ്ങളാണ്​ ഇതിനോടകം ലഭിച്ചിട്ടുള്ളത്​.

കോവിഡി​​​െൻറ മാറിയ പശ്ചാത്തലത്തിൽ കൂടുതൽ നവീന ആശയങ്ങൾ, പോസ്​റ്റ്​ കോവിഡ്​ കാലത്തേ മാറിയ ബിസിനസ്​ സാഹചര്യങ്ങളെയും അന്തരീക്ഷത്തെയും നേരിടാനുതകും വിധത്തിലുള്ള വ്യത്യസ്​തതയാർന്ന ആശയങ്ങൾക്ക്​ കൂടി അവസരം നൽകുന്നതിന്​ കൂടിയാണ്​ തീയതി നീട്ടിയിരിക്കുന്നത്​. കോവിഡിനെ തുടർന്ന്​ ലോക്ക്​ഡൗൺ കാലത്ത്​ വിവര സാ​േങ്കതിക രംഗത്തുൾപ്പെടെ മികവാർന്ന ആശയങ്ങളാണ്​ പിറവി കൊണ്ടത്​. പുത്തൻ ചിന്തകളും തീപ്പൊരി ആശയങ്ങളുമുള്ള ചെറുപ്പക്കാർക്ക്​ സാമ്പത്തികമില്ലാത്തതി​​​െൻറ പേരിൽ മാത്രം സംരംഭക മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നതി​​​െൻറ പശ്ചാത്തലത്തിലാണ്​ ECH ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്​.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​, ഇ കൊമേഴ്​സ്​, ​െഎ.ടി മാനേജ്​മ​​െൻറ്​, സർവീസ്​ ഇൻഡസ്​ട്രി എന്നിവയിലാണ്​ കമ്പനി ആദ്യ ഘട്ടത്തിൽ മുതൽ മുടക്കുക. എക്​സ്​പോർ​േട്ടഴ്​സ്​, ട്രേഡിങ്​ എന്നീ മേഖലയിൽ ഉള്ള പ്രോജക്​ടുകൾ സ്വീകരിക്കുന്നതല്ല. കേരളത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന സംരംഭകത്വം ആഗ്രിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്​. 6 അംഗ ജൂറി പാനൽ തെരഞ്ഞെടുക്കുന്ന ആദ്യ അഞ്ച്​ സംരംഭങ്ങൾക്കാണ്​ ECH സ്​റ്റാർട്ടപ്പ്​ ഫാക്​ടറി ഫണ്ട്​ നൽകുക എന്ന്​ ജൂറി ചെയർമാൻ അറിയിച്ചു.

Tags:    
News Summary - Emirates Company House Startup-UAE News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.