ഡ്രോൺ സാന്നിധ്യമെന്ന് സംശയം: രണ്ട് എമിറേറ്റ്സ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

ദുബൈ: അന്താരാഷ്ട്ര വിമാനത്താവള മേഖലയിൽ ഡ്രോൺ സാന്നിധ്യം സംശയിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് എമിറ്റേസ് വിമാ നങ്ങൾ വഴി തിരിച്ചുവിട്ടു. ഡൽഹിയിൽ നിന്നുള്ള EK511, സിംഗപ്പൂരിൽ നിന്നുള്ള EK433 വിമാനങ്ങളാണ് താവളം മാറ്റി ലാൻറ് ചെയ്ത ത്.

ഞായറാഴ്ച ഉച്ചക്കാണ് സംഭവം. ഉടനടി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തന്ത്രപ്രധാനമേഖല അടച്ചിടുകയായിരുന്നു. ആ സമയം ലാൻറ് ചെയ്യേണ്ടിയിരുന്ന സിംഗപ്പൂർ വിമാനം ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലും ഡൽഹി വിമാനം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറക്കി.

യു.എ.ഇ സമയം 12.36 മുതൽ 12.51 വരെയാണ് വിമാനത്താവളം അടച്ചിെട്ടതെന്നും വൈകാതെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായതായും എമിറേറ്റ്സ് വക്താവ് അറിയിച്ചു. പിന്നീട് ഇൗ വിമാനങ്ങൾ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ തിരിച്ചെത്തിച്ചു. ഏതെങ്കിലും ജീവനക്കാർക്ക് തുടർ യാത്രക്ക് പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ ബുക്കിങിനും ബദൽ താമസത്തിനും എമിേററ്റ്സ് സൗകര്യങ്ങൾ ഒരുക്കുമെന്നും എമിറേറ്റ്സ് വ്യക്തമാക്കി.

Tags:    
News Summary - Emirates flights diverted due to drones near Dubai airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.