അബൂദബി: എമിറേറ്റ്സ് െഎഡൻറിറ്റി അതോറിറ്റി (ഇ.െഎ.ഡി.എ) സേവനങ്ങൾക്ക് കറൻസി പണമിടപാട് നിർത്തലാക്കുന്നു. ജൂലൈ രണ്ട് മുതൽ ക്രെഡിറ്റ് കാർഡ് മുഖേനയോ ഇ-ദിർഹം ആയോ മാത്രമേ ഫീസുകൾ സ്വീകരിക്കുകയുള്ളൂ. യു.എ.ഇ സർക്കാറിെൻറ സേവനങ്ങളെല്ലാം സ്മാർട്ട് രീതിയിലും വേഗത്തിലും സുതാര്യതയിലുമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇ.െഎ.ഡി.എയുടെ പരിഷ്കരണമെന്ന് ഡയറക്ടർ ജനറൽ സഇൗദ് അബ്ദുല്ല മുത്ലാഖ് വ്യക്തമാക്കി. 2018 ആകുന്നതോടെ രാജ്യത്തെ 80 ശതമാനം സേവനങ്ങളും ഇലക്ട്രോണിക്, സ്മാർട്ട് മാർഗങ്ങളിലാക്കണമെന്നത് യു.എ.ഇയുടെ പ്രഖ്യാപിത നയമാണ്. പണമിടപാട് ഒഴിവാക്കുന്നതോടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ എവിടെ നിന്നും സേവനങ്ങൾ ഉറപ്പാക്കാനാവും. അതോറിറ്റിയുടെ എല്ലാ സേവന കേന്ദ്രങ്ങളിലും ഇലക്ട്രോണിക് പണമിടപാടിനുള്ള അന്തർദേശീയ നിലവാരമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ധനകാര്യ മന്ത്രാലയവുമായി കൈകോർത്ത് ഇതിനായി ഏറ്റവും ആധുനികമായ പശ്ചാത്തല സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും മുത്ലാഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.