എമിറേറ്റ്​സ്​ ​െഎ.ഡി ദുരുപയോഗം: 5000 ദിർഹം പിഴയും ഒരു വർഷം തടവും

ദുബൈ: ചേട്ട​​​െൻറ കുപ്പായം അനിയനോ അനിയ​​​െൻറ ഷൂസ്​ കൂട്ടുകാരനോ ഇടുന്നത്​ കുഴപ്പമില്ല, പക്ഷെ അതേ ലാഘവത്തോ​െട എമിറേറ്റ്​സ്​ ​െഎ.ഡി വെച്ചു കളിച്ചാൽ സംഗതി കാര്യമാവും. കസി​​​െൻറ കാർഡുമായി ബുർജ്​ ഖലീഫ കാണാൻ പോയ പാക്​ യുവാവി​ന്​ 5000 ദിർഹം പിഴയും ഒരു വർഷം തടവുമാണ്​ ശിക്ഷ വിധിച്ചിരിക്കുന്നത്​. കൂട്ടുകാർക്കൊപ്പം ബുർജ്​ ഖലീഫ കാണാൻ പോയ യുവാവിനോട്​ തിരിച്ചറിയൽ രേഖകൾ ചോദിച്ച​പ്പോൾ ​ ബന്ധുവി​​​െൻറ എമിറേറ്റ്​സ്​ ​െഎ.ഡിയാണ്​ നൽകിയതെന്ന്​ സുരക്ഷാ ഗാർഡ്​ മൊഴി നൽകിയിരുന്നു. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിക്കുന്നത്​ കുറ്റകരമാകയാൽ ഇയാളെ ഉടനടി കസ്​റ്റഡിയിലുമെടുത്തു. കാർഡ്​ കാണിക്കാൻ താൻ ശ്രമിച്ചി​ല്ലെന്നും അത്​ ത​​​െൻറ പഴ്​സിൽ കണ്ടപ്പോൾ ഉദ്യോഗസ്​ഥർ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും യുവാവ്​ കോടതിയിൽ പറഞ്ഞു. വിധിക്ക്​ 15 ദിവസത്തിനകം അപ്പീൽ നൽകാം. 
Tags:    
News Summary - emirates id-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.